ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യക്ക് അഞ്ച്  റൺസ് വിജയം

നാഗ്പൂർ: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിൽ കിരീട സാധ്യത നിലനിർത്താൻ ഇന്ത്യക്ക് സധിച്ചു. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇംഗ്ലണ്ടിന് കിരീടം ഉറപ്പിക്കാമായിരുന്നു. എന്നാൽ, അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ അഞ്ച് റൺസിന്റെ വിജയെ ഇന്ത്യക്കൊപ്പമായിരുന്നു. ജസ്പ്രീത് ഭുംപ്രയുടെ അവസാന ഓവറാണ് ഇന്ത്യക്ക് വിജയം ഒരുക്കിയത്. എട്ട് റൺസ് വേണ്ടിയിരുന്ന സ്ഥാനത്ത് ഇന്ത്യക്ക് അവസാന ഓവറിൽ മൂന്ന് റൺസെടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. സ്‌കോർ: ഇന്ത്യ 144/8, ഇംഗ്ലണ്ട് 139/6.

ഇന്ത്യക്ക് വേണ്ടി ആഷിഷ് നെഹ്ര മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ഭുംപ്ര രണ്ട് വിക്കറ്റുകളും വീഴ്‌ത്തി. 38 റൺസ് വീതമെടുത്ത സ്റ്റോക്കും റൂട്ടുമാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. എന്നാൽ, ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനം ഇംഗ്ലണ്ടിന് പരമ്പര വിജയം തടയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിന് 144 റൺസെടുത്തു. 47 പന്തിൽ 71 റൺസെടുത്ത ഓപ്പണർ ലോകേഷ് രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

അഭിപ്രായങ്ങള്‍