![]() |
ബാങ്ക് അക്കൗണ്ടുളളവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കി നിയമഭേദഗതി |
ബാലന്‍സ് ഉണ്ടെങ്കിലും പാന്‍ കാര്‍ഡോ ഫോം 60 യോ നല്‍കിയിട്ടില്ലാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടി കഴിഞ്ഞ പതിനഞ്ചിന് റിസര്‍വ്വ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അക്കൗണ്ട് തുടങ്ങാന്‍ പാന്‍ കാര്‍ഡുകള്‍ ആവശ്യപ്പെടണമെന്ന നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും ഇത് പാലിക്കാത്ത അക്കൗണ്ടുകള്‍ ധാരാളം ഉണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. നിയമഭേദഗതിയുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
500 ന്റെയും 1000 ത്തി്‌ന്റെയും കറന്‍സി പിന്‍വലിച്ച ശേഷം നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെ വന്‍ തുകകള്‍ നിക്ഷേപമായി വന്ന അക്കൗണ്ടുകളില്‍ നേരത്തെ നടന്ന ഇടപാടുകളുടെ വിവരങ്ങളും ആര്‍ബിഐ ശേഖരിക്കാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ അക്കൗണ്ടുകളില്‍ നടന്ന ഇടപാടുകളുടെ വിവരങ്ങള്‍ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും കൈമാറണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചു കഴിഞ്ഞു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..