കൽബ ∙ ആളിപ്പടർന്നെത്തിയ മരണം തൊട്ടരികിലെത്തിയതു ഷാഫിയെ വിളിച്ചറിയിച്ചു ഹുസൈൻ യാത്രയായി. വിൻഡോ എസി ഇളക്കിമാറ്റി അതുവഴി കഷ്‌ടിച്ചു രക്ഷപ്പെട്ട ഷാഫിയും കൂടെയുള്ളവരും വാതിൽ തുറക്കാൻ ഹുസൈനോടു വിളിച്ചുപറഞ്ഞെങ്കിലും മറുപടിയൊന്നുമുണ്ടായില്ല. അപ്പോഴേക്കു തീയും പുകയും ഗോഡൗണിനെയാകെ വിഴുങ്ങിയിരുന്നു. തീ ആളിപ്പടരുന്നത് ആദ്യമറിഞ്ഞതു ഹുസൈൻ ആയിരുന്നു.
കൽബ ടൗണിൽ താമസിച്ചിരുന്ന സ്‌ഥാപനയുടമ അബ്‌ദുൽ മജീദിനെ ഈ വിവരം ഫോണിൽ അറിയിക്കുകയും ചെയ്‌തു. എട്ടുമണിയോടെയായിരുന്നു അതെന്ന് മജീദിന്റെ ഫോണിലെ കോൾലിസ്‌റ്റിലുണ്ട്. മജീദ് ഉടൻ പൊലീസിനെ വിവരമറിയിച്ചശേഷം അപകടസ്‌ഥലത്തേക്കു കുതിച്ചു. എന്നാൽ, എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പതിവുപോലെ വ്യാഴാഴ്‌ച രാത്രി ഏറെ വൈകിയാണ് എല്ലാവരും ഉറങ്ങാൻ കിടന്നത്. ഏഴുപേർ മൂന്നു മുറികളിലായി കിടക്കുകയായിരുന്നു. മരിച്ച ഹുസൈൻ, ഷിഹാബുദീൻ, നിസാമുദീൻ എന്നിവരായിരുന്നു ഒരു മുറിയിൽ.
ഷാഫി, അബ്‌ദുൽ കരീം, നൂറുദ്ദീൻ, അബ്‌ദുൽ മജീദ് എന്നിവർ മറ്റു രണ്ടു മുറികളിലും. പുലർച്ചെ നിസ്‌കാരത്തിന് എഴുന്നേറ്റശേഷം എല്ലാവരും വീണ്ടും കിടന്നു. സാധാരണ എട്ടുമണിയാകുമ്പോഴേക്ക് എണീക്കാറുണ്ടെങ്കിലും ഇന്നലെ അവധിദിവസമായതിനാൽ നന്നായി ഉറങ്ങി. ഹുസൈൻ ശക്‌തമായി കതകിൽ മുട്ടിവിളിക്കുന്നതുകേട്ടാണ് ഉണർന്നതെന്നു തിരുനാവായ സ്വദേശി ഷാഫി പറഞ്ഞു. കെട്ടിടത്തിനു തീപിടിച്ചെന്നും രക്ഷപ്പെടാനും വിളിച്ചുപറഞ്ഞു. അപ്പോഴേക്കു മേൽക്കൂര വിണ്ടുകീറുകയും മുറി ചുട്ടുപഴുക്കുകയും ചെയ്‌തിരുന്നു. കതകുതുറന്നതും കനത്ത പുക അകത്തേക്ക് അടിച്ചുകയറി. ഒപ്പം പൊള്ളുന്ന ചൂടും. ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പുക കയറാതെ പെട്ടെന്നു കതകുചാരി പുറത്തിറങ്ങാനുള്ള വഴിതേടി.
എസി ഇളക്കിമാറ്റുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. കൂടെയുള്ളവരെ വിളിച്ചുണർത്തി ഏറെ പണിപ്പെട്ട് എസി തള്ളി താഴെയിട്ടു പുറത്തേക്കു ചാടി. അപ്പോഴേക്കു ചുട്ടുപഴുത്ത അലുമിനിയം ഷീറ്റിന്റെ ഭാഗങ്ങളും കമ്പിയുമെല്ലാം ദേഹത്തേക്കു വീണു. അടുത്ത മുറിയിലുണ്ടായിരുന്ന നൂറുദീനും മജീദും ഇതുവഴിയാണു രക്ഷപ്പെട്ടത്. ഹുസൈനെയും കൂടെയുണ്ടായിരുന്നവരെയും കണ്ടില്ല. ഇവരുടെ മുറിയിൽ തട്ടിവിളിച്ചു കതകുതുറക്കാൻ പറഞ്ഞെങ്കിലും മറുപടി ഉണ്ടായില്ല.
കെട്ടിടം തീഗോളമായതോടെ അടുക്കാനായില്ല. പുറത്തു നിർത്തിയിട്ടിരുന്ന വാനിലേക്കും തീ പടർന്നു. കൽബയിൽനിന്നു പൊലീസും ഫുജൈറയിൽ സിവിൽഡിഫൻസ് യൂണിറ്റുകളും എത്തി രക്ഷപ്രവർത്തനം നടത്തി. ശക്‌തമായ കാറ്റുണ്ടായിരുന്നതു തീ ആളിപ്പടരാനിടയാക്കി. ഒരുവർഷം മുൻപാണ് എല്ലാവരും നാട്ടിൽ പോയി വന്നത്. മരിച്ച മൂന്നുപേരും കുടുംബങ്ങളുടെ ഏകാശ്രയമായിരുന്നു. ക്യാപ്‌ഷൻ ചിത്രങ്ങൾ: മനോരമ 1. കൽബയിൽ അഗ്നിബാധയിൽ കത്തിനശിച്ച ഗോഡൗൺ 2. ഗോഡൗണിലെ കത്തിനശിച്ച സാധനങ്ങൾ പൊലീസ് പുറത്തു കൂട്ടിയിട്ടിരിക്കുന്നു. ഇതിനു സമീപം ഭാഗിമായി കത്തിയ വാനും കാണാം. 3. ദുരന്തത്തിൽനി
 |
തീ ആളിപ്പടരുന്നത് ആദ്യം കൂട്ടുക്കാരെ വിളിച്ചറിയിച്ച് ഹുസൈൻക്കാ യാത്രയായത് മരണത്തിലേക്ക്
|
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..