യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു
തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് യുവാവിനു നേരെ സദാചാര ഗുണ്ടായിസം. സംശയകരമായി കണ്ടെന്നാരോപിച്ച് യുവാവിനെ നഗ്നനാക്കി തൂണുല്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. അഴീക്കോട് മേനോന്‍ ബസാറില്‍ ശനിയാഴ്ച രാത്രിയിലാണ് വടക്കെ ഇന്ത്യന്‍ മോഡല്‍ ശിക്ഷാരീതി നടപ്പിലാക്കിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് പിടികൂടിയ മേനോന്‍ ബസാര്‍ പള്ളിപ്പറമ്പില്‍ സലാമി(47)നെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ പോലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. ഇയാളെ മര്‍ദ്ദിച്ചതിന് ശേഷം നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് സലാമിന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..