ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നെഹ്റു കോളേജിൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികളോട് ഹോസ്റ്റലിൽ നിന്ന് ഇറങ്ങി പോകാൻ നെഹ്റു മാനേജ് മെന്റിന്റെ ഉത്തരവ് ഓഡിയോ clip

പാമ്പാടി: വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ഏഴ് മണിക്ക് മുന്‍പായി കോളേജിലെ പാമ്പാടി നെഹ്‌റു കോളേജിലെ ഗേള്‍സ് ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം. രക്ഷിതാക്കള്‍ വന്നാല്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്നും എന്നാല്‍ ഏഴ് മണിക്ക് മുന്‍പെത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ഹോസ്റ്റല്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് കാസര്‍ഗോഡ്, കണ്ണൂര്‍ അടക്കമുള്ള ദൂരപ്രദേശങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍. കോളേജില്‍ അരങ്ങേറിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മീഡിയ ഇന്റര്‍വ്യൂ കോളേജില്‍ ഉണ്ടായേക്കാമെന്ന സൂചനകളെ തുടര്‍ന്നാണ് ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നതെന്നാണ് സൂചനകള്‍. ദൂരെ ജില്ലകളില്‍ വീട് ഉള്ളവരോട് ആവശ്യമെങ്കില്‍ ലോഡ്ജ് മുറിയെടുത്ത് താമസിക്കാനും ഹോസ്റ്റല്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എന്നാല്‍ നാളെ സര്‍വ്വകലാശാല നടത്തുന്ന പരീക്ഷ ഉണ്ടെന്നും ഹാള്‍ ടിക്കറ്റ് അടക്കമുള്ള പഠനസാമഗ്രികള്‍ ഹോസ്റ്റലിലാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചപ്പോള്‍  അത് തങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ലെന്നും ഉടന്‍ ഹോസ്റ്റല്‍ ഒഴിയണമെന്നുമായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. പരീക്ഷ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ നാളത്തെ പരീക്ഷ എഴുതാതെ സപ്ലിമെന്ററി പരീക്ഷ എഴുതാനായിരുന്നു അധികൃതരുടെ ആവശ്യം.

എന്നാല്‍ ഹോസ്റ്റല്‍ അധികൃതരുടെ നിര്‍ദ്ദേശം വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുള്ള വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശം അധികൃതര്‍ പിന്‍വലിച്ചു. ഉടന്‍ ഹോസ്റ്റല്‍ ഒഴിഞ്ഞുപോകേണ്ടെന്ന് പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം പുറപ്പെടുവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......