ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
ഇ അഹമ്മദിന്റെ ഖബറടക്കം നാളെ കണ്ണൂരില്‍

ഇ  അഹമ്മദിന്റെ ഭൌതിക ശരീരം രാവിലെ 8 മുതല്‍ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചയോടെ കരിപ്പൂരിലെത്തിക്കുന്ന മൃതദേഹം ഹജ്ജ് ഹൌസിലും തുടര്‍ന്ന് കോഴിക്കോട് ലീഗ് ഹൌസിലും പൊതുദര്‍ശനത്തിന് വെക്കും. സ്വദേശമായ കണ്ണൂരില്‍ ഖബറടക്കം നാളെ നടക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി അറിയിച്ചു. ഇ അഹമ്മദിന്റെ ഖബറക്കം നടക്കുന്ന നാളെ കണ്ണൂരില്‍ ഹര്‍ത്താലായിരിക്കും.




മുസ്‍ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദ് എം പി ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു.  ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ 2.20നാണ് മരണം സ്ഥിരീകരിച്ചതായി ഇ. അഹമ്മദിന്റെ മരുമകന്‍ മാധ്യമങ്ങളെ അറിയിക്കുന്നത്

അഭിപ്രായങ്ങള്‍