ദുബൈ: ദുബൈ അല്‍ഖുദ്റയിലുണ്ടായ വാഹന അപകടത്തില്‍ പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. ദുബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ടെക്നോളജി വിദ്യാര്‍ഥി ക്രിസ്റ്റിന്‍ ചെറിയാന്‍ ജോസഫ് (21) ആണ് വ്യാഴാഴ്ച രാത്രി നടന്ന അപകടത്തില്‍ മരിച്ചത്. ദുബൈയിലെ ബിസിനസുകാരന്‍ കോന്നി പയ്യാനാമണ്‍ കോയിക്കല്‍ ചെറിയാന്‍ ജോസഫിന്‍െറയും അല്‍ ലത്തീഫ ആശുപത്രി നഴ്സ് അന്നമ്മയുടെയും മകനാണ്. ദുബൈ ഐ.എം.ടിയില്‍ ബി.എ വിദ്യാര്‍ഥിയായിരുന്നു. സഹോദരി: ക്രിസ്റ്റി റേച്ചല്‍ ജോസഫ്. ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലായിരുന്നു ക്രിസ്റ്റിന്‍െറ സ്കൂള്‍ പഠനം
അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..