ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഓടുന്ന ബസ്സിൽനിന്നും ഡ്രൈവറെ വലിച്ചിറക്കി മർദ്ധിച്ചു -

ഓടുന്ന ബസ്സിൽനിന്നും ഡ്രൈവറെ വലിച്ചിറക്കി മർദ്ധിച്ചു - വട്ടപ്പറമ്പിൽ കടയിലേക്കു ബസിടിച്ചു കയറിയത്യാത്രക്കാരന്റെ സമയോചിതമായ ഇടപെടൽ വഴിമാറിയത് വൻദുരന്തം ചട്ടിപ്പറമ്പിനടുത്ത വട്ടപ്പറമ്പിൽ നടന്നത് സിനിമകഥകളെ വെല്ലുന്ന സംഭവങ്ങൾ
====================================
ചട്ടിപ്പറമ്പ് : ഓടുന്നബസ്സിൽനിന്നും ഡ്രൈവറെ വലിച്ചിറക്കി മർദിച്ചു .കോട്ടക്കൽ -പെരിന്തൽമണ്ണ റോഡിൽ ചട്ടിപ്പറമ്പിനടുത്ത് വട്ടപ്പറമ്പിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സിനിമകഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയത് കോട്ടക്കൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസ്സ് ഇതേവഴിയിൽ സഞ്ചരിച്ചിരുന്ന വാഗണർ കാറിലുരസിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബസ്സിനെ വഴിയിലുടനീളം തടസ്സപ്പെടുത്തിയ കാർയാത്രികർ വട്ടപ്പറമ്പിൽ യാത്രക്കാരെ കയറ്റാൻ നിറുത്തിയ ബസ്സിന്‌ മുന്നിൽ തടസ്സം സൃഷ്ടിച്ചത് മറികടക്കാനൊരുങ്ങിയ ബസ്സ് ഡ്രൈവറെ ബസ്സിനുള്ളിൽ നിന്നും വലിച്ചു പുറത്തിട്ട് മർദ്ധിക്കുകയായിരുന്നെത്രെ . ഡ്രൈവറെ വലിച്ചു പുറത്തിട്ടതോടെ നിയന്ത്രണം വിട്ട ബസ്സ് നിരങ്ങിനീങ്ങി അടുത്ത കടകളിലേക്ക് ഇടിച്ചു കയറിയെങ്കിലും യാത്രക്കാരിലൊരാൾ ബസ്സിൻറെ നിയന്ത്രണം ഏറ്റെടുത്തു പരിഭ്രാന്തരായ യാത്രക്കാരുടെ നിലവിളികേട്ട് മർദ്ധിക്കാനൊരുങ്ങിയവർ ഓടിരക്ഷപെട്ടെങ്കിലും നാട്ടുകാരിടപെട്ട് ഇവരിലൊരാളെ പിടികൂടി.മലപ്പുറം -കോട്ടക്കൽ ഭാഗങ്ങളിൽ നിന്നുള്ള പോലീസുകാർ ഇടപെട്ട് പിടികൂടിയ ആളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റാനൊരുങ്ങിയെങ്കിലും സംഭവം അറിഞ്ഞതോടെ വട്ടപ്പറമ്പിൽ നാട്ടുകാർ സംഘടിച്ചു മറ്റുള്ളവരെ കിട്ടാതെ കിട്ടിയവനെ വിട്ടുതരില്ലെന്ന നിലപാടെടുത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചു . കാർയാത്രക്കാർ മദ്യലഹരിയിലായിരുന്നെന്ന് പറയപ്പെടുന്നു രാത്രി വൈകിയും പ്രദേശത്ത് ആളുകൾ സംഘടിച്ചു നിൽക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു കോട്ടക്കൽ -പെരിന്തൽമണ്ണ -പട്ടാമ്പി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിന്‌ നേരെയാണ് അതിക്രമം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......