29 ദിവസം പിന്നിട്ട ലോ അക്കാഡമി ലോ കോളേജിൽ നടന്നുകൊണ്ടിരുന്ന വിദ്യാർത്ഥി സമരം വിജയകരമായ പരിസമാപ്തിയിലേക്ക്. വിദ്യാർത്ഥികളും മാനേജ്‌മെന്റും വിദ്യാഭാസ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പുതിയ കരാർ ഉരുത്തിരിഞ്ഞത്. വിദ്യാഭാസ മന്ത്രി ഒപ്പിട്ട കരാറിൽ, ഗവേർണിംഗ് ബോഡിയുടെ തീരുമാന പ്രകാരം ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് നീക്കിയെന്നും, സർവകലാശാല നിയമപ്രകാരം യോഗ്യതയുള്ള പുതിയ പ്രിൻസിപ്പലിനെ നിയമിക്കുമെന്നും പറയുന്നു. പുതിയ കരാറിൽ നിന്നും മാനേജ്‌മന്റ് വ്യതിചലിച്ചാൽ സർക്കാർ ഇടപെടുമെന്ന വളരെ നിർണായകമായ തീരുമാനവും ഈ കരാറിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ മാനേജ്‌മെന്റുമായി കരാറിൽ ഒപ്പിട്ട ശേഷം സമരത്തിൽ നിന്ന് പിന്മാറിയ എസ് എഫ് ഐ യും പുതിയ കരാറിൽ ഒപ്പുവച്ചു. എസ് എഫ് ഐ യ്ക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി എം വിജിൻ ആണ് പുതിയ കരാറിൽ ഒപ്പു വച്ചിരിക്കുന്നത്.
മുൻപ് എസ് എഫ് ഐ ഉണ്ടാക്കിയ കരാറിൽ നിന്ന് വ്യത്യസ്തമായി കാലാവധി സൂചിപ്പിക്കാത്ത മാറ്റിനിർത്താലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് പെൺ കൂട്ടായ്മയുടെ പ്രതിനിധി ആര്യ വി ജോൺ അഭിപ്രായപ്പെട്ടു. കരാറിന്റെ ലംഘനം ഉണ്ടായാൽ സർക്കാരിടപെടുമെന്ന ഉറപ്പും വിദ്യാഭാസ മന്ത്രിയുടെ ഭാഗത്തു നിന്നും കിട്ടിയിട്ടുണ്ടെന്നും അത് കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആര്യ കൂട്ടി ചേർത്തു. സെമിഫൈനലിൽ തോറ്റവർ ഫൈനൽ കളിച്ചുവെന്നു പരാമർശമാണ് ചർച്ചയിലെ എസ് എഫ് ഐ സാന്നിധ്യത്തെ കുറിച്ച് എ ഐ എസ് എഫ് നേതാക്കൾ പ്രതികരിച്ചത്.
എഫ് ഐ യുമായി മാനേജ്‌മന്റ് ഉണ്ടാക്കിയിരുന്ന കരാറിൽ പ്രിൻസിപ്പലായ ലക്ഷ്മി നായർ സ്ഥാനം ഒഴിഞ്ഞു വൈസ് പ്രിൻസിപ്പലിനെ ചുമതല ഏല്പിക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ വൈസ് പ്രിൻസിപ്പലിന് സർവലകലാശാല നിയമ പ്രകാരം പ്രിൻസിപ്പൽ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല എന്ന വിവരം പുറത്തു വന്നിരുന്നു. അത് മാത്രമല്ല 5 വർഷത്തെ കലാപരിധിയും ഈ കരാറിന്റെ ഭാഗമായുണ്ടായിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന കരാറിൽ ഇത്തരം അവ്യക്തതകൾ നിലനിൽക്കുന്നില്ല. കലാപരിധി ഒന്നും നിർദേശിക്കാത്ത ഒരു പുതിയ കരാറാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..