ബജറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മെയ് മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പതിനാലാം നിയമസഭയുടെ നാലാം സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയുടെ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നേരത്തെ പൂര്‍ത്തിയാക്കുന്നതു മൂലം നിയമ നിര്‍മ്മാണത്തിനായി സര്‍ക്കാരിന് കൂടുതല്‍ ഊന്നലും പ്രാധാന്യവും നല്‍കുവാന്‍ സാധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനം പതിനഞ്ചു ദിവസം നീണ്ടുനില്‍ക്കും. 2017-18 വര്‍ഷത്തെ ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും. നയപ്രഖ്യാപനത്തിനും ബജറ്റിനുമായി ഒരു ദിവസം വീതവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മൂന്ന് ദിവസം വീതവും സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണ കാര്യങ്ങള്‍ക്കായി നാലു ദിവസവും അനൗദ്യോഗിക അംഗങ്ങളുടെ തീരുമാനങ്ങള്‍ നടപ്പാക്കാനായി ഒരു ദിവസവുമാണ് മാറ്റി വച്ചിരിക്കുന്നത്. സഭാസമ്മേളനം മാര്‍ച്ച് 16ന് അവസാനിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. 2017 കേരള നിയമസഭയുടെ വജ്രജൂബിലി വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള പ്രഭാഷണ പരമ്പരയില്‍ ആദ്യത്തേത് മാര്‍ച്ച് ഏഴിന് സീതാറാം യെച്ചൂരിയും തുടര്‍ന്നുള്ള മാസങ്ങളില്‍ കബില്‍ സിബല്‍, അരുണ്‍ ജെയ്റ്റ്ലി, ജയറാം രമേഷ് തുടങ്ങിയവരും നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ മ്യൂസിയത്തിന്റെ പ്രവര്‍ത്തന വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനുമായി പദ്ധതികള്‍ നടപ്പിലാക്കും. പുതിയ തലമുറയില്‍ ജനാധിപത്യ മൂല്യങ്ങളും താത്പ്പപര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പാര്‍ലമെന്ററി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. ഭരണഘടന ജനങ്ങളിലേക്ക് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഭരണഘടനാ സാക്ഷരതാ പരിപാടി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു
അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..