മൂന്നു ഫൈനലുകളിൽ കണ്ടവരുടെ മുന്നിൽ കിരീടം വെച്ച് മടങ്ങേണ്ടി വന്ന ഫിഫാ മഞ്ചേരി കോട്ടക്കലിൽ അതിന് അവസാനം കുറിച്ചു. കരുത്തരായ ബ്ലാക്ക് & വൈറ്റ് കോഴിക്കോട്ടിനെ ആയുർവേദത്തിന്റെ നാട്ടിൽ ഫിഫാ മഞ്ചേരി തകർത്തു. ബ്ലാക്കിന്റെ ശക്തമായ തിരിച്ചുവരവ് കണ്ട മത്സരത്തിൽ പെനാൾട്ടിയിലായിരുന്നു ഫിഫാ മഞ്ചേരുയുടെ വിജയം. ഫിഫാ മഞ്ചേരിയുടെ സീസണിലെ രണ്ടാം കിരീടമാണിത്.
കോട്ടക്കൽ അൽ അസർ അഖിലേന്ത്യാ സെവൻസിന്റെ ഇരുപത്തി ആറാം മത്സരം കിരീടത്തിൽ മാത്രമേ അവസാനിക്കുമായിരുന്നുള്ളൂ. ഗ്യാലറിയും ടച്ച് ലൈനും നിറഞ്ഞ ജനത്തിനിടയിൽ വൈകിയാണേലും കളി ആരംഭിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കുട്ടൻ നേടിയ ഗോളിൽ ഫിഫാ മഞ്ചേരിക്ക് ലീഡ്. ടച്ച് ലൈൻ വരെ ഉണ്ടായിരുന്ന കാണികൾ അതോടെ ഗ്രൗണിലെത്തി. ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ കളി നിർത്തി വെക്കേണ്ടി വന്നു. ജനങ്ങളെ അടക്കി കളി പുനരാരംഭിച്ചുവെങ്കിലും വീണ്ടും കാണികൾ നിയന്ത്രണം വിട്ടു. ഗ്രൗണ്ട് കയ്യേറിയ ജനങ്ങൾ അക്ഷരാർത്തതിൽ കോട്ടക്കലിൽ ഭീതി വിതക്കുകയായിരുന്നു. സംഘർഷ സമാനമായ അവസ്ഥ മുക്കാൽ മണിക്കൂറോളം നീണ്ടു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..