ബെംഗാളി സിനിമ, സീരിയൽ നടി ബിതസ്ത സാഹയെ കൊൽക്കത്തയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 28കാരിയായ ബിതസ്ത ഫ്ലാറ്റിൽ തനിച്ചാണ് കഴിഞ്ഞിരുന്നത്. ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിലെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ബിസ്തയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈ ഞരമ്പുകളിലും മുറിവുണ്ടെന്നാണ് റിപ്പോർട്ട്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഗാർഫ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അയച്ചിരിക്കുകയാണ്.
നടി ആത്മഹത്യ ചെയ്തതാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..