ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നേതൃയോഗത്തില്‍ കടുത്ത പ്രതിഷേധം

മലപ്പുറം: മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന്‍െറ മൃതദേഹത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അവഹേളനത്തിനെതിരെ മുസ്ലിം ലീഗ് നേതൃയോഗത്തില്‍ കടുത്ത പ്രതിഷേധം. സര്‍ക്കാര്‍ നടപടി മൗലികാവകാശ, മനുഷ്യാവകാശ ലംഘനവും മനുഷ്യത്വരഹിതവുമാണെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികളുമായി കൂടിയാലോചിച്ച് പ്രതിഷേധം സംഘടിപ്പിക്കും.

സംഭവം അങ്ങേയറ്റം ദു$ഖകരവും നിര്‍ഭാഗ്യകരവുമായെന്ന് ഹൈദരലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്വന്തം മക്കള്‍ക്കും ബന്ധുക്കള്‍ക്കും കാണാന്‍ അവസരം നല്‍കാതിരുന്ന ആശുപത്രി അധികൃതരുടെ നടപടിയില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട്. കഠിന ഹൃദയമുള്ളവര്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാകൂ. രാജ്യത്തെതന്നെ പരിഹാസ്യമാക്കുന്നതാണ് സര്‍ക്കാര്‍ നടപടി. ലോകം അറിയപ്പെടുന്ന ഇ. അഹമ്മദിനെപ്പോലുള്ള വ്യക്തിയോട് ഇതാണ് സമീപനമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് നേതാക്കള്‍ ചോദിച്ചു. ഇത്തരമൊരനുഭവം ഇനിയാര്‍ക്കും ഉണ്ടാവരുത്.

ബജറ്റ് തടസ്സപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നെങ്കില്‍ സര്‍ക്കാറിന് അത് സത്യസന്ധമായി ബന്ധുക്കളുമായും പാര്‍ട്ടി നേതൃത്വവുമായും തുറന്ന് സംസാരിക്കാമായിരുന്നു. അവസാന സമയത്ത് തങ്ങളുടെ പിതാവിനെ കാണാനുള്ള അവസരം മക്കള്‍ക്ക് നിഷേധിച്ചതും ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഇവരോട് മറച്ചുവെച്ചതും ദുരൂഹമാണ്. മരണാസന്നനായി കിടക്കുന്ന പിതാവിനെ കാണാന്‍ മക്കള്‍ക്ക് പൊലീസ് സഹായം തേടേണ്ടിവന്നു. ഈ സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് ഇ. അഹമ്മദിന്‍െറ മക്കളുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കും.സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, പി.കെ.കെ. ബാവ, പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.സി. മായിന്‍ ഹാജി, പി.എം.എ. സലാം, എം.ഐ. തങ്ങള്‍, കുട്ടി അഹമ്മദ് കുട്ടി, സി.ടി. അഹമ്മദലി, യു.എ. ലത്തീഫ്, സി.പി. ബാവ ഹാജി, ടി.എം. സലീം, സി. മോയിന്‍കുട്ടി, പി.എസ്. ഹംസ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ന്യൂസ് കടപ്പാട് മാധ്യമം ദിനപത്രം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......