Kerala vartha
viewed:4
*കുടുംബശ്രീ നവകേരള ആക്ഷന്‍ പ്ലാന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ ഭാവി എന്താവണമെന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ നവകേരള മിഷന്‍ ആരംഭിച്ചതെന്നും നവകേരളമിഷന്റെ നടത്തിപ്പില്‍ കുടുംബശ്രീയെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുകയാണെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. ഐഎംജിയില്‍ കുടുംബശ്രീ നവകേരള ആക്ഷന്‍ പ്ലാന്‍ ശില്പശാല ഉദ്ഘാടനവും സരസ് മേള മാധ്യമ അവാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളമിഷനിലെ നാലു പ്രധാന മിഷനുകളെയും പ്രായോഗികതലത്തിലെത്തിക്കുന്നതിനുള്ള പല നിര്‍ണായകമായ ചുമതലകളും കുടുംബശ്രീയെ ഏല്‍പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കുടുംബശ്രീയുടെ കാര്യപ്രാപ്തിയില്‍ വിശ്വാസമുള്ളതുകൊണ്ടാണിത്. ലൈഫ് മിഷനില്‍ ഭവന രഹിതരെ കണ്ടെത്താനുള്ള സര്‍വേ നടത്തുന്നതിനും കുടുംബശ്രീയെ ചുമതലപ്പെടുത്തിയിട്ടുണ്ട്
അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..