ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

MALAYALAM VARTHA >>> കേരളത്തെ കണ്ട ഭാവം നടിക്കാതെ മോദി സർക്കാർ എപ്രിൽ ഒന്ന് മുതൽ കേരളത്തിന് പഞ്ചസാരയില്ല

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍െറ ഇരുട്ടടി. ഏപ്രില്‍ മുതല്‍ റേഷന്‍കടകള്‍ വഴി പഞ്ചസാര വിതരണം ചെയ്യാന്‍ കഴിയില്ളെന്നും വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുന:സ്ഥാപിക്കില്ളെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. സബ്സിഡി നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യുന്നിലൂടെ പ്രതിമാസം 16 കോടിയുടെ അധികബാധ്യതയാണ് ഉണ്ടാകുന്നത്. അതിനാല്‍ പഞ്ചസാരക്ക് നല്‍കിയിരുന്ന തുക ഏപ്രില്‍ മുതല്‍ അനുവദിക്കാനാവില്ളെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ മന്ത്രി പി. തിലോത്തമനെ അറിയിക്കുകയായിരുന്നു.

കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ ആറു സംസ്ഥാനങ്ങള്‍ക്കാണ് സബ്സിഡി നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതിനായി 200 കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഇതു നേരത്തേ ഓപണ്‍ മാര്‍ക്കറ്റില്‍നിന്ന് പഞ്ചസാര വാങ്ങിയതിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളതാണ്. കേരളത്തിന് മാത്രം ഏകദേശം 80 കോടിയോളം രൂപ ഈ ഇനത്തില്‍ കിട്ടാനുണ്ട്. പുതുതായി പഞ്ചസാര വാങ്ങുന്നതിന് കേന്ദ്രബജറ്റില്‍ പ്രത്യേകം തുക വകയിരുത്തിയിട്ടില്ളെന്നും മന്ത്രി പി.തിലോത്തമന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

സംസ്ഥാനത്തിന് വേണമെങ്കില്‍ സ്വന്തം ചെലവില്‍ സബ്സിഡി നിരക്കില്‍ പഞ്ചസാര വിതരണം ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും കേരളം അതിന് മുതിരില്ല. 192 കോടിയുടെ അധിക ബാധ്യതയാകും ഇതിലൂടെയുണ്ടാവുക. ഭക്ഷ്യഭദ്രതാനിയമപ്രകാരം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സബ്സിഡി നിരക്കില്‍ അരി വിതരണം ചെയ്യുന്നത് വഴി 306.64 കോടിയുടെ അധികബാധ്യതയാണ് പ്രതിവര്‍ഷം സംസ്ഥാനത്തിനുള്ളത്.
അതിനാല്‍ പഞ്ചസാരയുടെ ബാധ്യതയും കൂട്ടി ഏറ്റെടുക്കാനാവില്ളെന്ന നിലപാടിലാണ് ധന വകുപ്പ്.

നിലവില്‍ പൊതുവിപണിയില്‍ ഒരു കിലോ പഞ്ചസാരക്ക് 44 രൂപക്ക് മുകളിലാണ് വില. ഇത് കിലോക്ക് 13.50 രൂപ നിരക്കിലാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്. നേരത്തേ 97 ലക്ഷം ബി.പി.എല്‍ കാര്‍ഡുമകളില്‍ ഒരംഗത്തിന് 400 ഗ്രാം പഞ്ചസാരയാണ് നല്‍കിയിരുന്നത്. ഭക്ഷ്യഭദ്രതാനിയമം നിലവില്‍വന്നതോടെ മുന്‍ഗണനപ്പട്ടികയില്‍ അര്‍ഹരുടെ എണ്ണം 1.54 കോടിയായി ഉയര്‍ന്നു. ഇതോടെ 250 ഗ്രാം പഞ്ചസാരയാണ് റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഏപ്രിലോടുകൂടി ഇതും പൂര്‍ണമായും നിലക്കും.

പഞ്ചസാരക്ക് പുറമേ വെട്ടിക്കുറച്ച മണ്ണെണ്ണയും പുന:സ്ഥാപിക്കില്ളെന്ന നിലപാടിലാണ് കേന്ദ്രം. 26,660 കിലോ ലിറ്റര്‍ കിട്ടിക്കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ 19,600 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിക്കുന്നത്. പാചകവാതകത്തിനും മണ്ണെണ്ണക്കും ഒരുപോലെ സബ്സിഡി അനുവദിക്കാന്‍ പറ്റില്ളെന്നാണ് കേന്ദ്ര നിലപാട്. മണ്ണെണ്ണ സബ്സിഡിയിലൂടെ 111 കോടിയുടെ അധികബാധ്യത ഉണ്ടാകുന്നതായും കേന്ദ്ര ഭക്ഷ്യമന്ത്രാലയം പറയുന്നു.

അതേസമയം, കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മണ്ണെണ്ണ അധികം അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് പ്രത്യേക റിപ്പോര്‍ട്ട് നല്‍കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......