ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

റിലയന്‍സ് സർക്കാരിന് എണ്ണൂറ് കോടി രൂപ നഷ്ടം വരുത്തി : നടപടിയെടുക്കാൻ മുതിർന്ന ടെലികോം സെക്രട്ടറിയെ കേന്ദ്ര സർക്കാർ തെറിപ്പിച്ചു

"സർക്കാരിലെയും ബിജെപി യിലെയും പ്രമുഖരുമായി ഉറ്റബന്ധം പുലർത്തുന്ന  റിലയന്‍സിന് വഴങ്ങിയില്ലെങ്കില്‍ എത് ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയും തരംതാഴ്ത്തിയും പ്രതികാരംചെയ്യുമെന്ന് ആവര്‍ത്തിച്ചു തെളിയിച്ച് ടെലികോംവകുപ്പ്."
ദീപകിനെയാണ് അദ്ദേഹം ഔദ്യോഗിക വിദേശപര്യടനത്തിലിരിക്കെ മുന്നറിയിപ്പില്ലാതെ മാറ്റിയത്. വാണിജ്യമന്ത്രാലയത്തില്‍ പ്രത്യേക ഡയറക്ടര്‍ എന്ന തസ്തികയിലാണ് പുതിയ നിയമനം. ഈ തസ്തികയില്‍ ഒരാള്‍ നിലവിലുള്ളപ്പോഴാണ് ദീപകിനെയും നിയമിച്ചത്.റിലയന്‍സ് ജിയോയുടെ സൌജന്യവാഗ്ദാനങ്ങള്‍മൂലം സര്‍ക്കാരിനുണ്ടായ 800 കോടി രൂപയുടെ നഷ്ടവും ടെലികോം വ്യവസായമേഖലയിലുണ്ടായ വലിയ തിരിച്ചടിയും ചൂണ്ടിക്കാട്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ക്ക് ദീപക് കത്തയച്ചതിനു തൊട്ടുപിന്നാലെയാണ് സ്ഥാനചലനം. ടെലികോംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ഇടപെടാനും നടപടിയെടുക്കാനും അധികാരമുള്ള ട്രായ് സ്വകാര്യ ടെലികോംകമ്പനികളുടെ താളത്തിനൊത്തു തുള്ളുന്നതില്‍ ടെലികോം കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ദീപക് എതിര്‍പ്പറിയിച്ചിരുന്നു. ടെലികോംകമ്പനികള്‍ നല്‍കുന്ന സൌജന്യ ഓഫറുകള്‍ക്ക് 90 ദിവസത്തെ കാലാവധി മാത്രമേയുള്ളൂവെന്നിരിക്കെ, അനന്തമായി നീളുന്ന സൌജന്യവാഗ്ദാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും അദ്ദേഹം ട്രായ്ക്ക് നിര്‍ദേശം നല്‍കി. സ്വന്തം നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനെങ്കിലും ട്രായ് തയ്യാറാകണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കത്തെഴുതിയതിനു തൊട്ടുപിന്നാലെയാണ് മാറ്റം. ഈ സ്ഥാനചലനത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി ഉയര്‍ന്ന ആരോപണങ്ങളെ അധികൃതര്‍ നേരിട്ടത് ദീപകിനെ ഡബ്ള്യുടിഒയുടെ ഇന്ത്യന്‍ അംബാസഡറായി നിയമിക്കാനിരിക്കുകയാണ് എന്ന മറുപടിയോടെയാണ്. എന്നാല്‍ ഈ നിയമനം നടക്കാന്‍ ഇനിയും മൂന്നുമാസം  കഴിയണം. ഇപ്പോള്‍ നിയമിച്ച വാണിജ്യമന്ത്രാലയത്തിലാകട്ടെ നിലവിലുള്ള സ്പെഷ്യല്‍ ഡയറക്ടര്‍ വിരമിക്കുന്നത് മേയിലാണ്.ബാഴ്സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ ടെലികോം സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹം പങ്കെടുക്കുമ്പോഴാണ്, തിരിച്ചെത്തുന്നതിനുപോലും കാത്തുനില്‍ക്കാതെ ഒഴിവാക്കിയത്.  പൊതുമേഖലാ ടെലികോം കമ്പനികളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ക്രിയാത്മക നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയിരുന്ന ദീപകിനെ ഒഴിവാക്കിയത് സ്വകാര്യകമ്പനികളെ സഹായിക്കാൻ വേണ്ടി മാത്രം. ദീപകിന്റെ സ്ഥാനചലനം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ബിഎസ്എൻഎല്ലിനെയാണ്.......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......