മാധവിക്കുട്ടിയുമായി താന്‍ പ്രണയത്തിലാകുകയോ അവര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ല; എഴുത്തുകാരിയുടെ ജീവചരിത്ര പുസ്തകത്തിനെതിരെ മാനനഷ്ടക്കേസുമായി അബ്ദുള്‍ സമദ് സമദാനി
Kerala news; കോഴിക്കോട്: എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്ര പുസ്തകത്തിനെതിരെ മാനനഷ്ടക്കേസുമായി മുസ്ലീം ലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനി. പുസ്തകത്തിന്റെ പ്രസാദകരായ ഗ്രീന്‍ ബുക്‌സിന് സമദാനി വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പുസ്തകം പിന്‍വലിച്ച് ഗ്രീന്‍ ബുക്‌സ് അധികൃതര്‍ മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നാണ് സമദാനിയുടെ ആവശ്യം.
ഗ്രീന്‍ ബുക്‌സ് എംഡി കൃഷ്ണദാസ്, എംജി സുരേഷ്, മെര്‍ലി വെയ്‌സ്‌ബോഡ് എന്നിവര്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്.
പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും തന്റെയും മാധവിക്കുട്ടിയുടെയും പേരില്‍ വ്യാജ കഥയുണ്ടാക്കി പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സമദാനി ആരോപിച്ചു. പുസ്തകത്തിലെ പേജ് നമ്പര്‍ 207 മുതല്‍ 218 വരെയുള്ള പേജുകളിലെ പരാമര്‍ശത്തിനെതിരെയാണ് സമദാനി രംഗത്ത് വന്നിരിക്കുന്നത്.
സാദിഖലി എന്നാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെങ്കിലും അത് താനാണെന്ന് ഏതൊരാള്‍ക്കും പകല്‍ പോലെ വ്യക്തമാണ്. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന് പിന്നിലെ രഹസ്യം എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ സമദാനിയുടെയും മാധവിക്കുട്ടിയുടെയും വിവാഹം നടക്കുമോ എന്ന് ചോദിച്ച് തന്റെയും മാധവിക്കുട്ടിയുടെയും ചിത്രം നല്‍കിയിട്ടുണ്ടെന്നും സമദാനി പറയുന്നു.
മാധവിക്കുട്ടിയുമായി താന്‍ പ്രണയത്തിലാകുകയോ അവര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ല. മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് പങ്കില്ലെന്നും സമദാനി പറഞ്ഞു. താന്‍ പ്രണയിക്കുന്നത് സമദാനിയെ അല്ലെന്ന് ചില മാധ്യമ അഭിമുഖങ്ങളില്‍ മാധവിക്കുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സമദാനി കൂട്ടിച്ചേര്‍ത്തു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..