മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥിയായി പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയാലും കേരളത്തിലെ മുന്നണി നേതാവായി കുഞ്ഞാലിക്കുട്ടി സജീവമായി തുടരുമെന്ന് ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇ അഹമ്മദ് തെളിയിച്ച പാതയിലൂടെ മുന്നോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിയമസഭയില്‍ യുഡിഎഫിന്‍റെ ഉപനേതാവിനെ സമയബന്ധിതമായി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപതിന് കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.നിലവില്‍ വേങ്ങര എംഎല്‍എയാണ് കുഞ്ഞാലിക്കുട്ടി. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വേങ്ങരയില്‍ ഉപതെരഞ്ഞടുപ്പ് അനിവാര്യമായി വരും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..