തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ മർദിച്ച സംഭവത്തിൽ പോലീസ് നടപടിയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് എന്ത് ധാർഷ്ട്യമാണ് കാണിച്ചത് എന്ന് എനിക്കറിയില്ല. എംഎ ബേബിയുടെ അഭിപ്രായത്തെ കുറിച്ച് ബേബിയോട് തന്നെ ചോദിക്കണമെന്നും പിണറായി പ്രതികരിച്ചു. പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് നേരത്തെ എംഎ ബേബി നടത്തിയിരുന്നത്. എന്നാൽ പിണറായി ഇത് അപ്പാടെ തള്ളിക്കളഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പോലീസ് നയം മനസ്സിലാക്കത്തവരാണ് ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ അതിക്രമം കാണിച്ചതെന്നായിരുന്നു ബേബി പ്രതികരിച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി വേണമെന്നും ബേബി പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പോലീസ് എന്ത് ധാർഷ്ട്യമാണ് കാണിച്ചത് എന്ന് തനിക്കറിയില്ലെന്ന് പിണറായി പ്രതികരിച്ചത്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..