ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Kerala news കുറ്റങ്ങൾ ഏറ്റു പറഞ്ഞ് കേദൽ! കൃത്യം നടത്തിയതിങ്ങനെ

തിരുവനന്തപുരം :നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ പ്രതി കേദല്‍ കുറ്റം സമ്മതിച്ചതായി ഡിസിപി. ഇന്ന് വൈകീട്ടാണ് കേദല്‍ പൊലീസിന്റെ പിടിയിലായത്.തലസ്ഥാനത്തെ നടുക്കിയ തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ കേദലിനു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേദലിന്റെ അച്ഛനയെും അമ്മയെയും സഹോദരിയെയും ബന്ധുവുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ വെട്ടിനുറുക്കിയ ശേഷം കത്തിച്ചു കളയുകയായിരുന്നു.
മാരാകായുധങ്ങള്‍ കൊണ്ട് തലക്കടിച്ചായിരുന്നു മരണമെന്നും താനൊറ്റക്കാണ് കൊല നടത്തിയതെന്നും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കാഡലിനെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് ട്രെയിനില്‍നിന്നാണ് ആര്‍.പി.എഫ് ഇന്ന് പിടികൂടിയത്. ചെന്നൈ മെയിലില്‍ ഇയാള്‍ തമ്പാനൂരില്‍ എത്തിയതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ കര്‍ശന പരിശോധനയിലാണ് കാഡല്‍ ജിന്‍സണ്‍ പിടിയിലായത്.

നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപം ബെയിന്‍സ് കോമ്പൗണ്ട് 117-ല്‍ റിട്ട. പ്രഫസര്‍ രാജ തങ്കം (60), റിട്ട. ഡോക്ടര്‍ ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലും മറ്റൊന്ന് വെട്ടി നുറുക്കിയ നിലയിലുമായിരുന്നു. കൂടാതെ പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തിയിരുന്നു.

ശനിയാഴ്ച രാത്രി 11 മണിയോട് കൂടി വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തി തീയണച്ച ശേഷം വീട് തുറന്നപ്പോള്‍ മുകള്‍ നിലയിലെ രണ്ട് ശൗചാലയങ്ങളിലായി മൃതദേഹങ്ങള്‍ കണ്ടു. രാജ തങ്കം, ജീന്‍ പദ്മ, കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പല കഷണങ്ങളാക്കിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചനിലയിലായിരുന്നു. ഇവ തിരിച്ചറിയാനാവാത്ത വിധമാണ്. ലളിതയുടെ മൃതേദഹം മറ്റൊരു ശൗചാലയത്തില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പെട്രോള്‍ ഒഴിച്ചനിലയിലായിരുന്നു. അഴുകിയ നിലയിലുള്ള ലളിതയുടെ മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.പലദിവസങ്ങളിലായി കൃത്യം നടത്തിയിരിക്കാമെന്നാണ് പൊലീസ് വിലയിരുത്തല്‍. മയക്കുമരുന്നോ മറ്റോ നല്‍കിയശേഷമാണ് കൊല നടത്തിയതെന്നും സംശയിക്കുന്നുണ്ട്. സംഭവ സ്ഥലത്തുനിന്ന് രണ്ട് വെട്ടുകത്തി, രക്തം പുരണ്ട മഴു, കന്നാസില്‍ പെട്രോള്‍ എന്നിവ കണ്ടെത്തി. ലളിത പകല്‍ സമയം ‘പകല്‍വീട്ടി’ലായിരിക്കുകയും രാത്രി മാത്രമാണ് സംഭവം നടന്ന വീട്ടില്‍ എത്തുകയും ചെയ്തിരുന്നത്. ഇവര്‍ക്ക് കാഴ്ചയില്ലായിരുെന്നന്നും സമീപവാസികള്‍ പറയുന്നു.
ജീന്‍ പദ്മ ജനറല്‍ ആശുപത്രിയില്‍ ആര്‍.എം ആയി വിരമിച്ച ശേഷം ഏതാനും വര്‍ഷം സൗദി, ബ്രൂണെ എന്നിവിടങ്ങളിലും ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ജോലി നോക്കിയിരുന്നു. മാര്‍ത്താണ്ഡം ക്രിസ്ത്യന്‍ കോളജില്‍ പ്രഫസറായിരുന്നു രാജ തങ്കം. രണ്ടു വര്‍ഷം മുമ്പാണ് വിരമിച്ചത്. കരോലിന്‍ ചൈനയില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. എം.ഡിക്കുള്ള തയാറെടുപ്പിലായിരുന്നു. ആസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കോഴ്സ് പൂര്‍ത്തിയാക്കിയ കാഡല്‍ ജീന്‍സണ്‍ 2009ലാണ് നാട്ടിലെത്തിയത്. പിന്നീട് വീട്ടിലിരുന്നുതന്നെ വിഡിയോ ഗെയിം നിര്‍മാണ ജോലി ചെയ്യുകയായിരുന്നു.

കത്തിക്കുന്നതിനിടെ കേദലിനും പൊള്ളലേറ്റിരുന്നുവെന്നും കേദല്‍ മതില്‍ ചാടി രക്ഷപ്പെട്ടുവെന്നും അയല്‍വാസി മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവരുടെ ബന്ധുക്കളുടെ വീട്ടിലും കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഇവരുടെ ഫാം ഹൗസിലും പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കേദലിന്റെ വിവിധ രൂപത്തിലുള്ള ഫോട്ടോകള്‍ അടങ്ങിയ ലുക്കൗട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......