കോഴിക്കോട്: ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കും. സംസ്ഥാനത്ത് ഇനിയൊരു ജിഷ്ണു ഉണ്ടാകരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി കോഴിക്കോട് ഒരു ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ഉയരുന്ന വിവാദങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ജിഷ്ണുവിന്റെ അമ്മ മഹിജയോ കുടുംബമോ സർക്കാരിനെതിരെ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.
ജിഷ്ണുവിന്റെ കുടുംബത്തോട് പൂർണമായും അനുഭാവം വെച്ചുപുലർത്തുന്ന സമീപനമാണ് സർക്കാരിനുള്ളത്. ജിഷ്ണു മരിച്ചതിന് ശേഷം നടന്ന ആദ്യ മന്ത്രിസഭയിൽ തീരുമാനമെടുത്തത് ആ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാനാണ്. കുട്ടി നഷ്ടപ്പെട്ടതിന് പകരമാകില്ലെന്നറിയാമെങ്കിലും ഒരു ആശ്വാസമെന്ന നിലക്കാണ് തുക പ്രഖ്യാപിച്ചതും കൈമാറിയതും. ആത്മഹത്യക്ക് നയിക്കാനിടയായ സംഭവം സംശയകരമായി ഉയർന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണസംഘത്തെ എതിർത്തോ, പോരായ്മ ചൂണ്ടിക്കാട്ടിയോ ജിഷ്ണുവിന്റെ കുടുംബം രംഗത്തുവന്നിട്ടില്ല. കേസിന്റെ നടപടികൾ ആരംഭിക്കുമ്പോൾ അവർ ആവശ്യപ്പെട്ട മറ്റൊരു ആവശ്യമായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നത്. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അവർ ആവശ്യപ്പെട്ട ക്രിമിനൽ അഭിഭാഷനെ തന്നെ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ടെന്നും പിണറായി ചൂ്ണ്ടിക്കാട്ടി
സ്വാശ്രയ കോളജുകളുടെ അതിര് വിട്ട പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ജസ്റ്റിസ് ദിനേശന്റെ നേതൃത്വത്തിലുള്ള സംഘത്തെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു സർക്കാരെന്ന നിലയിൽ ആ കുടുംബത്തോട് ചെയ്യാൻ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഡിജിപിയെ കാണാനാണ് ജിഷ്ണുവിന്റെ കുടുംബം ഇന്നലെ തലസ്ഥാനത്ത് വന്നത്. ഡിജിപി അവരെ പ്രതീക്ഷിച്ച് ഓഫീസിൽ കാത്തിരിക്കുകയുമായിരുന്നു. പക്ഷേ ചിലർ ആ സംഘത്തിലേക്ക് നുഴഞ്ഞുകയറി. അവരിൽ ചിലരെ നിങ്ങൾക്കറിയാം. സ്വാഭാവികമായും പോലീസ് തടഞ്ഞു. കുടുംബാംഗങ്ങൾ മാത്രം അകത്തുപോയാൽ മതിയെന്ന് പോലീസ് പറഞ്ഞപ്പോൾ നുഴഞ്ഞുകയറിയ ചിലർ ഇടപെട്ടു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. മഹിജയെ പോലീസ് നിലത്തുനിന്ന് എഴുന്നേൽപ്പിക്കുകയാണ് ചെയ്തത്. വലിച്ചിഴച്ചുവെന്ന് ആരോപിച്ചുവെങ്കിലും ദൃശ്യമാധ്യമങ്ങൾ ശരിയായ ദൃശ്യങ്ങൾ കാണിച്ചതിലൂടെ മഹിജയെ ആരും ഉപദ്രവിച്ചിട്ടില്ലെന്ന് വ്യക്തമായതായും പിണറായി പറഞ്ഞു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..