മാലപൊട്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പൊന്നാനിയില്‍ ബധിരനും മൂകനുമായ യുവാവിനെ കൈട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു
പൊന്നാനി: മോഷണക്കുറ്റം ആരോപിച്ച് മിണ്ടാനും പറയാനും കേള്‍ക്കാനും കഴിയാത്ത ഒരു യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. അന്യ സംസ്ഥാനങ്ങളിലല്ല. നമ്മുടെ സ്വന്തം നാട്ടില്‍ തന്നെയാണ് വീട്ടമ്മയുടെ മാല പൊട്ടിച്ചു എന്നാരോപിച്ചാണ് ബധിരനും മൂകനുമായ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പൊന്നാനി കൊല്ലന്‍പടി സ്വദേശിയായ പടിഞ്ഞാറകത്ത് യൂസഫി ( 27 ) നെയാണ് അതി ക്രൂരമായി നാട്ടുകാര്‍ മര്‍ദ്ദിച്ചത് .
കാഞ്ഞിരമുക്കില്‍ വെച്ചാണ് ഇയാള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. തോട്ടുമുക്കം ക്ഷേത്രത്തിനടുത്ത് വെച്ച് പുലര്‍ച്ചയാണ് സംഭവം. കാഞ്ഞിരമുക്ക് സ്വദേശിയുടെ ഭാര്യയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ നിയമം കൈയ്യിലെടുത്ത് കെട്ടിയിട്ട് മര്‍ദ്ധിച്ചത്. നാട്ടുകാര്‍ ഇയാളെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം പൊന്നാനി പോലീസില്‍ ഏല്‍പ്പിച്ചത്. കൈകളും കാലുകളും കയറ് കൊണ്ട് കെട്ടിയതിന് ശേഷമാണ് ബധിരനും മൂകനുമായ ഈ യുവാവിനെ നാട്ടുകാര്‍ മര്‍ദ്ധിച്ചത് . പൊന്നാനി പോലീസ് ഇയാള്‍ക്കെതിരെ മോഷണശ്രമത്തിന് കേസെടുത്തു. Kadappadu :big news

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..