ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആപ്പിള്‍ ഐ ഫോണിന് ഇനി വില കുറയും

News:ഇന്ത്യയില്‍ ഇനി ലോകോത്തര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ആപ്പിള്‍ ഐഫോണിന് വിലകുറയും. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നായ ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് ഇത്. ഐഫോണ്‍ എസ്.ഇ എന്ന മോഡലാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ബംഗളൂരിലെ പ്ലാന്റില്‍ വിസ്ട്രണ്‍ കോര്‍പിന്റെ സഹായത്തോടെയാണ് നിര്‍മാണം. 2016 ഏപ്രിലില്‍ സാധാരണക്കാര്‍ക്ക് വാങ്ങാനെന്നു പറഞ്ഞ് ഇറക്കിയ എസ്.ഇ മോഡലിന്റെ 16 ജിബി സ്റ്റോറേജുള്ള തുടക്ക മോഡലിന്റെ ഇന്ത്യയിലെ വില കേവലം 39,000 രൂപയായിരുന്നു 64 ജിബി വേര്‍ഷന് 44,000 രൂപയും.

ഷാവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ തരക്കേടില്ലാത്ത സ്‌പെക്‌സുള്ള മോഡലുകള്‍ 15,000 രൂപയില്‍ താഴെ വില്‍ക്കുന്നിടത്ത് ഉപയോക്താവിനെ ആകര്‍ഷിക്കാന്‍ ആപ്പിളിന് വിയര്‍ക്കേണ്ടി വരും.
നാലിഞ്ചു വലിപ്പമുള്ള ഈ എസ്.ഇ മോഡലിന് സാധാരണ ഐഫോണിന്റെ എടുപ്പ് ഒന്നും ഇല്ലെങ്കിലും ഐഫോണ്‍ പ്രേമികളെ തൃപ്തിപ്പെടുത്തിയേക്കാം. അതിനിടെ ആപ്പിള്‍ ഈ മോഡലിന് ഈ മാസം വില കുറയ്ക്കുകയും ചെയ്തിരുന്നു. ഏകദേശം 20,000 രൂപയ്ക്ക് എസ്.ഇ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. ഭാവിയില്‍ ഈ മോഡല്‍ 20,000 രൂപയില്‍ താഴ്ത്തിവില്‍ക്കാനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. ആപ്പിള്‍ അപേക്ഷിച്ച ടാക്‌സ് ഇളവുകള്‍ സര്‍ക്കാര്‍ ഇതുവരെയും അനുവദിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ ഈ മോഡലിന് ഇനിയും വില കുറയാം. ആദ്യ ഘട്ടത്തില്‍ 300,000 മുതല്‍ 400,000 വരെ ഐഫോണ്‍ എസ്ഇ യൂണിറ്റുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശം. എല്ലാം സുഗമമാണെങ്കില്‍ ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിളിനു പദ്ധതിയുണ്ട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......