ബസ് യാത്രയ്ക്കിടെ വനിതാ ഡോക്ടർ ശല്യം ചെയ്തയാളെ
വനിതാ ഡോക്ടർ തന്നെ പോലീസിലേൽപ്പിച്ചു.
ചങ്ങരംകുളം : ബസ് യാത്രക്കിടെ വനിതാ ഡോക്ടറെ കടന്നുപിടിച്ചയാളെ പോലീസിലേൽപ്പിച്ചു.
പാണ്ടിക്കാട് സ്വദേശി കളപറമ്പ് ആമീയാൻ
വീട്ടിൽ അബ്ദുൾ ഗഫൂർ (40) പിടിയിലായത്.
പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും മാറഞ്ചേരി വഴി കുന്നംകുളത്തേക്കുള്ള ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് സംഭവം. മാറഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ബസില്‍ കുന്നംകുളത്തേക്ക് വരുന്നതിനിടെയാണ് ഉപദ്രവമുണ്ടായത്.
ഡോക്ടറുടെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന ഇയാൾ ഡോക്ടറെ കടന്നുപിടിക്കുകയായിരുന്നു.
കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.
തുടർന്ന് കുന്നംകുളം സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങാന്‍ തുടങ്ങിയ ഗഫൂറിനെ ഡോക്ടര്‍ പിടികൂടുകയായിരുന്നു.
ഇതിനിടെ രക്ഷപ്പെടാൻ അബ്ദുൽ ഗഫൂർ ശ്രമം നടത്തിയെങ്കിലും വിഫലമായി.
പ്രതി കുറ്റം സമ്മദിച്ചതായി പോലീസ് പറഞ്ഞു.
കുന്ദംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..