കോഴിക്കോട്: കാരന്തൂർ മർകസിലെ വിദ്യാർഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനു പകരം മുസ്ലിം ലീഗിെൻറ തലയിൽ കെട്ടിവെച്ച് വിഷയം വഴിതിരിച്ചുവിടാനുള്ള മർകസ് അധികൃതരുടെ നീക്കം പരിഹാസ്യമാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാലയും ജനറൽ സെക്രട്ടറി എൻ.സി. അബൂബക്കറും പ്രസ്താവനയിൽ പറഞ്ഞു.
സമരം ന്യായമായ ആവശ്യമുയർത്തിപ്പിടിച്ചാണ്. വിദ്യാർഥി സമൂഹം ഒന്നിച്ചുനടത്തുന്ന സമരത്തിന് എം.എസ്.എഫിെൻറയും മുസ്ലിം ലീഗിെൻറയും അനുഭാവമുണ്ട്. എന്നാൽ, വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ മുസ്ലിം ലീഗ് പങ്കാളിയാവേണ്ട കാര്യമില്ല. സമരത്തിൽ പങ്കുചേരേണ്ട സഹചര്യമുണ്ടായാൽ മുസ്ലിം ലീഗ് ആലോചിക്കുകതന്നെ ചെയ്യുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.

- സമരത്തെ മുസ്ലിം ലീഗിെൻറ തലയിൽ കെട്ടിവെച്ച് പ്രകോപനമുണ്ടാക്കാൻ നടത്തുന്ന ശ്രമത്തെ പാർട്ടി ഗൗരവത്തോടെ കാണുമെന്നും അവർ കൂട്ടിച്ചേർത്തു. കടപ്പാട് മാധ്യമം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..