ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജൈവകൃഷി പ്രചാരണത്തിനുള്ള അനൂകൂലസാഹചര്യം പ്രയോജനപ്പെടുത്തണം -ഗവര്‍ണര്‍‍


മലയാളികള്‍ക്ക് കൃഷിയില്‍ താത്പര്യം വര്‍ധിച്ച സമീപകാല സാഹചര്യം പരിഗണിച്ച് ജൈവകൃഷി വീട്ടുവളപ്പുകളില്‍ പ്രചരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ആകാശവാണിയുടെ 'വയലും വീടും' പരിപാടിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനചടങ്ങ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. വികസനത്തിലൂടെ സാമൂഹികമാറ്റത്തിനുള്ള ത്വരകമായി റേഡിയോ മാറിയതിന്റെ ഉത്തമ ഉദാഹരണമാണ് 'വയലും വീടും' പരിപാടി. കര്‍ഷകര്‍ക്ക് ആധികാരിക കാര്‍ഷിക വിജ്ഞാനം പകര്‍ന്നുനല്‍കുന്നതിനൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവര്‍ക്ക് വേണ്ടി സംസാരിക്കാനും ആകാശവാണി പോലുള്ള മാധ്യമങ്ങള്‍ മുന്നോട്ടുവരണം. സാമൂഹ്യമാധ്യമങ്ങളിലടക്കം ആശയക്കുഴപ്പമുണ്ടാക്കുന്ന വിവരങ്ങള്‍ പ്രചരിക്കുമ്പോള്‍ ആകാശവാണിയുടെ വിശ്വാസ്യത മാറ്റമില്ലാതെ തുടരുന്നു. ഈ ആധികാരികത 'വയലും വീടും' പോലുള്ള പരിപാടികളിലും പ്രതിഫലിക്കുന്നുണ്ട്. ഗ്രാമീണ ജനതയ്ക്ക് കാര്‍ഷിക അറിവുകള്‍ പകര്‍ന്നുനല്‍കി ഹരിതവിപ്ലവത്തിലൂടെ സ്വയംപര്യാപ്തരാക്കാന്‍ ആകാശവാണിയും 'വയലും വീടും' പരിപാടിയും നല്‍കിയ സേവനങ്ങള്‍ വിലപ്പെട്ടതാണ്. ഐ.ആര്‍-എട്ട്, ജയ തുടങ്ങിയ നെല്ലിനങ്ങളുടെ കൃഷി വ്യാപകമാകുന്നതില്‍ അക്കാലത്ത് 'വയലും വീടും' നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഒരുഘട്ടത്തില്‍ ഇവ 'റേഡിയോ അരി' എന്നുപോലും അറിയപ്പെട്ടു. വിദഗ്ധരും ഗവേഷകരും വകുപ്പുകളും സംഘടനകളുമായി കര്‍ഷകര്‍ക്ക് ബന്ധമുണ്ടാക്കുന്നതില്‍ മുഖ്യഘടകമായി ഈ പരിപാടി മാറി. കൃഷിപാഠം പരിപാടിയും വിവിധ കാര്‍ഷിക വിഷയങ്ങളില്‍ വിജ്ഞാനം പകര്‍ന്നുനല്‍കി. കൃഷി സംബന്ധിച്ച് ജനങ്ങളുടെ മനോഭാവം മാറ്റിയെടുക്കാന്‍ ഇത്തരം പരിപാടികള്‍ മുന്‍കൈയെടുക്കണം. മികച്ച ഉള്ളടക്കവും ആകര്‍ഷകമായ അവതരണവുമായി ടെലിവിഷനുമായി മത്‌സരിക്കാന്‍ റേഡിയോക്ക് കഴിയും. കൃഷിയുടേയും കര്‍ഷകരുടേയും ഉന്നമനത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യമുന്നേറ്റത്തിനും ശാക്തീകരണത്തിനും വഴിവെക്കും. കാര്‍ഷിക ക്വിസ് ജേതാക്കള്‍ക്കുള്ള സമ്മാനദാനം ഗവര്‍ണര്‍ നിര്‍വഹിച്ചു. പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ആര്‍. ഹേലി, ലോഗോ രൂപകല്‍പന ചെയ്ത സജി എണ്ണക്കാട് എന്നിവരെ ചടങ്ങില്‍ ഗവര്‍ണര്‍ ആദരിച്ചു. സംസ്ഥാനത്ത് കാര്‍ഷികകുതിപ്പിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും 'ഹരിതകേരളം' മിഷന്റെ പ്രധാനലക്ഷ്യമിതാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജൈവകൃഷി ശക്തിപ്പെടണം. പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ സ്വയംപര്യാപ്തയ്ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്‍ഷികരംഗത്തെ വികസനത്തിനൊപ്പം കര്‍ഷകരുടെ വരുമാനം വര്‍ധിക്കണം. ഇതിനായി നൂതന സാങ്കേതികവിദ്യകളുടേയും യന്ത്രങ്ങളുടെയും സഹായം തേടും. സാധാരണക്കാരുടെ മാധ്യമം എന്ന നിലയില്‍ റേഡിയോയിലൂടെയുള്ള 'വയലും വീടും' പരിപാടിക്ക് തുടങ്ങിയ കാലത്തുള്ളതുപോലെ ഇപ്പോഴും ജനങ്ങള്‍ കാതോര്‍ത്തിരിക്കുന്നു എന്നതാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ ഒ. രാജഗോപാല്‍, കെ. മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആകാശവാണി തിരുവനന്തപുരം സ്‌റ്റേഷന്‍ ഡയറക്ടര്‍ ആര്‍.സി. ഗോപാല്‍ സ്വാഗതവും അനന്തപുരി എഫ്.എം സ്‌റ്റേഷന്‍ ഡയറക്ടര്‍ ആര്‍. വിമലസേനന്‍ നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആകാശവാണി കുട്ടികളുടെ ഗായകസംഘം അവതരിപ്പിച്ച 'ഘനശ്യാമം' ലളിതഗാനമേള അരങ്ങേറി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......