കൊച്ചി ∙ കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റയിൽ സുരക്ഷാ കമ്മിഷണറുടെ യാത്രാനുമതി ലഭിച്ചു. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം ഉടന്‍ പ്രവര്‍ത്തനം തുടങ്ങാം . കഴിഞ്ഞയാഴ്ചയാണ് സുരക്ഷാ പരിശോധനങ്ങൾ പൂർത്തിയായത്. പരിശോധനയുടെ അന്തിമ റിപ്പോർട്ട് അഥവാ ഗുണനിലവാര സർട്ടിഫിക്കറ്റ് കെഎംആർഎല്ലിന് കൈമാറി.
ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ 13 കിലോമീറ്റർ ദൂരം പരിശോധിച്ച ശേഷമാണു മെട്രോ റെയിൽ ചീഫ് സേഫ്റ്റി കമ്മിഷണർ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള പരിശോധകസംഘം സംതൃപ്തി അറിയിച്ചത്.
അന്ന് നടത്തിയ പരിശോധനയിൽ മെട്രോ മികച്ചതെന്നു ചീഫ് മെട്രോ സുരക്ഷാ കമ്മിഷണർ വ്യക്തമാക്കിയിരുന്നു. മെട്രോയുടെ 11 സ്റ്റേഷനുകളിലും മുട്ടത്തെ മെട്രോ കോച്ച് ഡിപ്പോയിലും സംഘം മൂന്നു ദിവസമായി പരിശോധന നടത്തിയിരുന്നു.
സ്റ്റേഷനുകൾ, പാളം, സിഗ്നലിങ്, ടെലികമ്യൂണിക്കേഷൻ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ശുചിമുറികൾ, അനൗൺസ്മെന്റ് തുടങ്ങി മെട്രോയുടെ എല്ലാ വശങ്ങളും സംഘം പരിശോധിച്ചു. സുരക്ഷാകാര്യങ്ങളിൽ പൂർണ തൃപ്തി അറിയിച്ചു. ട്രാക്കുകൾ മികച്ചതാണ്.
സ്റ്റേഷനുകൾക്കുള്ളിലെ തീമിങ് കൊച്ചി മെട്രോയെ വേറിട്ടുനിർത്തുന്നുവെന്ന് സംഘം അറിയിച്ചിരുന്നു. സൈനേജുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം എന്നിവയിലും ക്യാമറകൾ സ്ഥാപിക്കുന്നതിലും ചില പോരായ്മകൾ കണ്ടെത്തി. അതു പരിഹരിക്കാൻ നിർദേശവും നൽകി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
സ്റ്റേഷനുകളില്‍ മ്യുറല്‍ പെയിന്റിംഗും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുമെല്ലാം നിരത്തിക്കഴിഞ്ഞു. കളമശ്ശേരി മെട്രോ പാര്‍ക്കിംങ് ഏരിയയോട് ചേർന്ന് മെട്രോ പൊലീസ് സ്റ്റേഷനും തയ്യാറാവുന്നുണ്ട്. കൊച്ചിയിലെ ആദ്യ മെട്രോ പൊലീസ് സ്റ്റേഷനാണ് കളമശ്ശേരിയിലേത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..