ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൂറഞ്ഞ കൂലി നിശ്ചയിച്ചു‍


സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രാഫി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ടതായ കുറഞ്ഞ കൂലി നിരക്കുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. തസ്തിക, പ്രതിമാസ അടിസ്ഥാന വേതനം എന്ന ക്രമത്തില്‍ : മാനേജര്‍ - 12,750, ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, ഡിസൈനര്‍/ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍, സറ്റുഡിയോ ആര്‍ട്ടിസ്റ്റ് - 12,250, പ്രിന്റിംഗ് ടെക്‌നീഷന്‍, ക്യാമറ ടെക്‌നീഷ്യന്‍, ക്യാമറ മെക്കാനിക് - 12,000, അസിസ്റ്റന്റ് വീഡിയോഗ്രാഫര്‍, അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍, അസിസ്റ്റന്റ് ഡിസൈനര്‍/ഗ്രാഫിക് ഡിസൈനര്‍, അസിസ്റ്റന്റ് മാനേജന്‍/സൂപ്പര്‍വൈസര്‍ - 11,750, അക്കൗണ്ടന്റ്/കാഷ്യര്‍ - 11,250, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഫോട്ടോഗ്രാഫി അസിസ്റ്റന്റ്, വീഡിയോഗ്രാഫി അസിസ്റ്റന്റ്, ഫോട്ടോ ഫ്രെയിമിംഗ് മാന്‍, ക്ലാര്‍ക്ക് - 10,250, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്/റിസപ്ഷനിസ്റ്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഫോട്ടോകോപ്പിയര്‍ ഓപ്പറേറ്റര്‍ - 9,500, സ്റ്റുഡിയോ അസിസ്റ്റന്റ്/ലാബ് അസിസ്റ്റന്റ്/ലൈറ്റ് ബോയ്, സറ്റുഡിയോ ബോയ്/ബൈന്‍ഡര്‍/ഫ്രേമിംഗ് വര്‍ക്കര്‍, ലാമിനേഷന്‍ വര്‍ക്കര്‍ - 9,250, അറ്റന്‍ഡര്‍/പ്യൂണ്‍/ആഫീസ് അറ്റന്‍ഡന്റ്/ബൈന്റിംഗ്, അസിസ്റ്റന്റ്/ഫ്രേമിംഗ് അസിസ്റ്റന്റ് - 9,000, വാച്ച്മാന്‍, സ്വീപ്പര്‍/ക്ലീനര്‍ - 8,750. ഒരു സ്ഥാപനത്തില്‍ ഓരോ വര്‍ഷത്തെ സേവന കാലയളവിനും പുതുക്കിയ അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി സര്‍വീസ് വെയിറ്റേജ് നല്‍കണം. ഔട്ട്‌ഡോര്‍ ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രസ്തുത ദിവസങ്ങളില്‍ അവരുടെ അടിസ്ഥാന ദിവസവേതനത്തിന്റെ പത്ത് ശതമാനം വരുന്ന തുക അതതു ദിവസത്തെ പ്രതേ്യക അലവന്‍സായി നല്‍കണം. മേല്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്ക് സമാന ജീവനക്കാരുടെ നിരക്കില്‍ വേതനം നല്‍കണം. (സ.ഉ (അച്ചടി) നം 33/2017/തൊഴില്‍. തീയതി 2017 മയ് മൂന്ന്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......