കൊച്ചി: ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ കൊച്ചി മെട്രോ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള വിവാദത്തിനിടെയാണ് സന്ദര്‍ശനം. കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരും ശ്രീധരനൊപ്പമുണ്ടായിരുന്നു. സ്റ്റേഷനുകളും മറ്റും ശ്രീധരന്‍ നടന്ന് കണ്ടു. ഒരുക്കങ്ങളില്‍ ശ്രീധരന്‍ തൃപ്തി രേഖപ്പെടുത്തി. പാലാരിവട്ടം സ്റ്റേഷനും ശ്രീധരന്‍ സന്ദര്‍ശിച്ചു.
മെട്രോയുടെ രണ്ടാംഘട്ടത്തില്‍ താനുണ്ടാകില്ലെന്ന് ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രപ്തരാണ്. ഉദ്ഘാടന ചടങ്ങില്‍ വിളിക്കാത്തതില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ് എംപി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന് ഇതു തിരുത്താവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..