News:ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിറന്നാള്‍ ദിനത്തില്‍ ഹിന്ദു സംഘടനകളുടെ കേക്ക് മുറിച്ചുള്ള ആഘോഷം.ന്യൂഡല്‍ഹി ജന്ദര്‍മന്തറിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. നീലയും കാവിയും ബലൂണകള്‍ കൊണ്ട് അലങ്കരിച്ച വേദിയിലായിരുന്നു ആഘോഷം.
ട്രംപിന്റെ 71ാം ജന്മദിനത്തിന്റെ ഭാഗമായി 7.1 കിലോ ഭാരമുള്ള കേക്കാണ് പ്രവര്‍ത്തകര്‍ മുറിച്ചത്.ഹിന്ദു സേന പ്രവര്‍ത്തകരാണ് ട്രംപിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.തങ്ങള്‍ ആദ്യമായല്ല ട്രംപിന്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരാധകരാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..