എടക്കര മണി മൂളിയിൽ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് മരണം. പത്ത് പേര്‍ക്ക് പരുക്കേറ്റു. നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമൂളിയിലാണ് അപകടമുണ്ടായത്. ഫൂട്ട്പാത്തിലൂടെ നടന്നുപോകുന്ന കുട്ടികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയത് നാല് ബൈക്കുകളിലും ഒരു ഗുഡ്സ് വാഹനത്തിലും തട്ടിയ ലോറി പിന്നീട് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ തട്ടി നില്‍ക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെയാണ് മരിച്ചത്. മണിമൂളി സി.കെ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു, നാട്ടുകാരുടെ സമയോചിതമായ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുരന്തം ഒഴിവാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസ്ഥലം പാലക്കാട് എസ്പി പ്രതിഷ്കുമാർ സദർശിച്ചു.
മലപ്പുറം: മലപ്പുറം വഴിക്കടവിനടുത്ത് മണിമൂളിയില്‍ നിയന്ത്രണം വിട്ട ലോറി സ്കുള്‍ കുട്ടികള്‍ മേല്‍ പാഞ്ഞു കയറി രണ്ടു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതല്ല അപകട കാരണമായതെന്ന് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനടെ ലോറിയുടെ ഡ്രൈവറായിരുന്ന മുസ്തഫക്ക് പക്ഷാഘാതം വന്നതിനെത്തുടര്‍ന്ന് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് സൂചന. 65കാരനായ ഇയാള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. പക്ഷാഘാതത്തെത്തുടര്‍ന്ന് ഡ്രൈവറുടെ ഒരുവശം തളര്‍ന്ന നിലയിലാണ്. ഡ്രൈവര്‍ക്കൊപ്പം മറ്റൊരു ഡ്രൈവറും ക്ലീനറും ലോറിയിലുണ്ടായിരുന്നു. ഡ്രൈവിംഗിനിടെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി ഇയാള്‍ പറഞ്ഞതായി കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..