ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ നിയന്ത്രണം വിട്ട ഗുഡ്സ്സ് ലോറി അറ വാഹനങ്ങളിൽ ഇടിച്ച് വൻ അപകടം

ദിലീപിന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് പൊട്ടിക്കരിഞ്ഞ് മഞ്ജു വാര്യർ

കൊച്ചി പ്രമുഖ മലയാള നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനേയും നാദിര്ഷയേയും പോലീസ് അറസ്റ്റ് ചെയ്തു. ദിലീപിന്റെ അറസ്റ്റ് വാര്ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞ് മഞ്ജു വാര്യര്.അറസ്റ്റ് വിവരം വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് ദിലീപിന്റെ മുന് ഭാര്യയായ മഞ്ജു.താരം ഇങ്ങനെ ചെയ്യില്ലെന്ന വിശ്വാസത്തിലായിരുന്ന ദിലീപിന്റെ മകള് മീനാക്ഷിയടക്കമുള്ള കുടുംബാംഗങ്ങളും ആകെ തകര്ന്ന അവസ്ഥയിലാണ്.പള്സര് സുനിയുടെ പുതിയ വെളിപ്പെടുത്തല് പ്രകാരമാണ് ദിലീപിനേ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത

ജിഎസ്ടി: മൊബൈല്‍ സംസാരത്തിന് ഇനി ചിലവേറും

തിരുവനന്തപുരം: ജിഎസ്ടി എത്തിയതോടെ വിലക്കയറ്റം മൊബൈല്‍ ഫോണ്‍ നിരക്കുകള്‍ക്ക് വില്ലനാകുന്നു. റീചാര്‍ജ് തുകയില്‍ നികുതിയിനത്തില്‍ ഈടാക്കുന്ന തുകയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അഞ്ചുരൂപയുടെ വരെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജിഎസ്ടിക്കു മുമ്ബ് 100 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്ബോള്‍ 86 രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 81.75 രൂപ മാത്രമാണ് ലഭിക്കുക. മൊബൈല്‍ സേവനങ്ങളുടെ നികുതി 15ല്‍ നിന്ന് 18 ശതമാനമായി ജിഎസ്ടിയില്‍ ഉയര്‍ത്തിയതാണ് മൊബൈല്‍ സംസാരം ചിലവേറിയതാക്കിയത്. ഫൂള്‍ ടോക്ടൈം, എക്സ്ട്രാ ടോക്ക്ടൈം തുടങ്ങിയ ഓഫറുകള്‍ കണ്ടെത്തി ചാര്‍ജ് ചെയ്യുക മാത്രമാണ് ഈ നഷ്ടത്തില്‍ നിന്ന് രക്ഷപെടാനുള്ള ഏകവഴി. ഇതേതുടര്‍ന്ന് ഇന്റര്‍നെറ്റും ടോക്ടൈമും സൗജന്യമായി നല്‍കിയിരുന്ന ചില സ്വകാര്യ കമ്ബനികള്‍ക്ക് ജിഎസ്ടി അടയ്ക്കേണ്ടി വരുന്നതോടെ ആ സൗജന്യങ്ങള്‍ പിന്‍വലിക്കേണ്ടി വരും
മലപ്പുറം: കോട്ടയത്ത് നിന്നു കൊട്ടിയൂരിലേക്ക് വരികയായിരുന്ന ബസ്സ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഇരിട്ടി സ്വദേശിനിയായ സ്ത്രീ മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുവാണ്. മലപ്പുറം കോട്ടക്കലില്‍ വെച്ചാണ് അപകടമുണ്ടായത്. ഇരിട്ടി, കൊട്ടിയൂര്‍, കണിച്ചാര്‍,കേളകം എന്നീ സ്ഥലങ്ങളില്‍ ഉള്ളവരാണ് പരുക്കേറ്റവരില്‍ അധികവും.

സാംസംഗ് എസ് 8 പ്ലസിന് വന്‍ വിലക്കുറവ്; വയര്‍ലെസ് ചാര്‍ജര്‍ സൗജന്യവും

സാംസംഗ് എസ് 8 പ്ലസിന് വന്‍ വിലക്കുറവ്; വയര്‍ലെസ് ചാര്‍ജര്‍ സൗജന്യവും  ന്യൂഡല്‍ഹി: സാംസംഗിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട് ഫോണായ എസ് എട്ട് പ്ലസിന് വന്‍ വിലക്കുറവ്. 74,900 രൂപക്ക് പുറത്തിറക്കിയ എസ് എട്ട് പ്ലസിന്റെ 128 ജിബി വേരിയന്റിന് വില 70,900 ആയി കുറഞ്ഞു. നാലായിരം രൂപയാണ് ഒറ്റയടിക്ക് കുറച്ചത്. സാംസംഗിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് വിലക്കുറവ് കാണുന്നത്. ഇതോടൊപ്പം എസ് എട്ട് പ്ലസ് വാങ്ങുന്നവര്‍ക്ക് ഓഫറും ഉണ്ട്. റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് 309, 509 പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്താല്‍ ഇരട്ട ഡാറ്റ പരിധി ലഭിക്കും. കൂടാതെ എസ് എട്ടിനൊപ്പം വയര്‍ലെസ് ചാര്‍ജര്‍ സൗജന്യമാണ്. എച്ച് ഡിഎഫ്‌സി കാര്‍ഡ് ഉപയേഗിച്ച് വാങ്ങുമ്പോള്‍ 3000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ഉണ്ട്.