സാംസംഗ് എസ് 8 പ്ലസിന് വന്‍ വിലക്കുറവ്; വയര്‍ലെസ് ചാര്‍ജര്‍ സൗജന്യവും
ന്യൂഡല്‍ഹി: സാംസംഗിന്റെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട് ഫോണായ എസ് എട്ട് പ്ലസിന് വന്‍ വിലക്കുറവ്. 74,900 രൂപക്ക് പുറത്തിറക്കിയ എസ് എട്ട് പ്ലസിന്റെ 128 ജിബി വേരിയന്റിന് വില 70,900 ആയി കുറഞ്ഞു. നാലായിരം രൂപയാണ് ഒറ്റയടിക്ക് കുറച്ചത്. സാംസംഗിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് വിലക്കുറവ് കാണുന്നത്.
ഇതോടൊപ്പം എസ് എട്ട് പ്ലസ് വാങ്ങുന്നവര്‍ക്ക് ഓഫറും ഉണ്ട്. റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് 309, 509 പ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്താല്‍ ഇരട്ട ഡാറ്റ പരിധി ലഭിക്കും. കൂടാതെ എസ് എട്ടിനൊപ്പം വയര്‍ലെസ് ചാര്‍ജര്‍ സൗജന്യമാണ്. എച്ച് ഡിഎഫ്‌സി കാര്‍ഡ് ഉപയേഗിച്ച് വാങ്ങുമ്പോള്‍ 3000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ഉണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..