ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

2016 ലെ താര നഷ്ടങ്ങൾ


2016 വേര്‍പാടുകളുടെ വര്‍ഷമായിരുന്നു. പ്രത്യകിച്ച് മലയാള സിനിമാ രംഗത്ത് 2016 വേര്‍പാടുകളുടെ നൊമ്പരപ്പെടുത്തലുകളായി മാത്രമായി തീര്‍ന്നു. ആരാധകര്‍ക്കും. പകരം വെയ്ക്കാനില്ലാത്ത നിരവധി പ്രതിഭകളെയുടെ വിയോഗങ്ങള്‍ക്ക് 2016 സാക്ഷ്യം കുറിച്ചു. ഒരാളുടെ വിയോഗത്തിന്റെ നോവുകള്‍ മായും മുന്‍പെ അടുത്തയാളും എന്നപോലെയായിരുന്നു ഈ കൂട്ട വിടപറച്ചില്‍.
ആരാധകരുടെ ഹൃദയവും സ്വന്തമാക്കിയായിരുന്നു ഈ മലയാളി താരങ്ങള്‍ യാത്രയായത്. അവര്‍ യാത്രയായെങ്കിലും അവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളിലുടെ അവരുടെ കഥകളിലൂടെ അവരുടെ ഗാനങ്ങളിലൂടെ അവരെന്നും നമ്മുടെ ഒക്കെ മനസ്സില്‍ ജീവിക്കും.
മലയാള സിനിമയുടെ മണിക്കിലുക്കമായിരുന്ന കലാഭവന്‍ മണി(45) യുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് സിനിമാ ലോകവും മലയാളികളും അറിയുന്നത്. പകരം വെയ്ക്കാനില്ലാത്ത അഭിനയത്തിലൂടെ ജനഹൃദയം കൈപ്പിടിയിലാക്കിയ കലാഭവന്‍ മണി ഈ ലോകത്തെ വിട്ടുപോയത് മാര്‍ച്ച് ആറിനായിരുന്നു. കരള്‍രോഗ ബാധയെ തുടര്‍ന്ന് ഏതാനും നാളായി ചികിത്സയിലായിരക്കവെ ആയിരുന്നു മരണം സംഭവിച്ചതെങ്കിലും മണിയുടെ രോഗം സംബന്ധിച്ച വിവരം ഇന്നുവരേയ്്ക്കും പുറത്ത് വന്നിട്ടില്ല. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും ദുരൂഹതകള്‍ തുടരുകയാണ്. മണിയുടെ അപ്രതീക്ഷിത മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഇന്നും തുടരുകയാണ്.
ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് നടി കല്‍പ്പന(51) യും ഓര്‍മ്മയായത്. കല്‍പ്പനയുടെ അപ്രതീക്ഷിത മരണം അത്രപെട്ടന്ന് ആര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രീകരണത്തിനായി ഹൈരദാബാദില്‍ എത്തിയപ്പോള്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. ജനുവരി 25 നായിരുന്നു ഏവരുടേയും ഹൃദയത്തിന്‍ മുറിവേല്‍പ്പിച്ച് കല്‍പന യാത്രയായത്. നാടക പ്രവര്‍ത്തകരായ വിപി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ് കല്‍പന. ബാലതാരമായി സിനിമയില്‍ പ്രവേശിച്ച കല്‍പ്പന പിന്നീട് വിടരുന്ന മൊട്ടുകള്‍, ദ്വിക് വിജയം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു. മുന്നോറോളം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിളും അഭിനയിച്ചു.
ആത്മാവില്‍ മുട്ടിവിളിച്ച എന്ന ഗാനത്തിലൂടെ മലയാളികളുടെ ആത്മാവിനെ തൊട്ടുണര്‍ത്തിയ മലയാളികളുടെ പ്രിയങ്കരനായ മഹാകവി ഒ.എന്‍.വി കുറുപ്പി(84) ന്റെ വിയോഗവും 2016 സാക്ഷ്യംവഹിച്ചു. മലയാള സിനിമയ്ക്ക് വേണ്ടി ആത്മാവില്‍ മുട്ടിവിളിച്ച എന്ന പാട്ടെഴുതിയാണ് ഒഎന്‍വി എന്ന കവി മലയാള സിനിമകളിലേക്കുള്ള യാത്രയാരംഭിച്ചത്. മലയാള സിനിമാ സാഹിത്യലോകത്തിന് ഒരു വസന്തകാലമാണ് ഏവര്‍ക്കും നഷ്ടമായിരിക്കുന്നത്.
ഛായാഗ്രാഹകന്‍ ആനന്ദക്കുട്ട(62) ന്റെ വിയോഗവും മലയാളസിനിമയുടെ തീരാനഷ്ടങ്ങളില്‍ ഒന്നായി തീര്‍ന്നു. ആളും ആരവവുമുള്ള വലിയ സിനിമകളുടെ ഛായാഗ്രാഹകന്‍ എന്നാണ് ആനന്ദക്കുട്ടന്‍ മലയാളസിനിമയില്‍ അറിയിപ്പെട്ടിരുന്നത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ഫെബ്രുവരി 14 നാണ് ഈ ലോകത്തോട് വിടപറഞ്ഞത്.
സിനിമാ സംഗീത രംഗത്ത് നിറസാന്നിധ്യമായിരുന്ന രാജാമണി(60) യുടെ വിടവാങ്ങലിനും 2016 സാക്ഷ്യംകുറിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി സിനിമാ സംഗീത രംഗത്തു സജീവ സാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു രാജാമണി. ഗോപി സുന്ദറും ബിജിപാലും ദീപക്ക് ദേവുമൊക്കെ വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പെ പശ്ചാത്തല സംഗീതത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ ആളാണ് രാജാമണി. പാട്ടുകളെ സ്നേഹിച്ച മലയാളികളുടെ മനസ്സില്‍ വരികളില്ലാത്ത ഈണത്തെ പ്രതിഷ്ഠിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്ക(88) രും ഈ ലോകത്തോടു വിടപറഞ്ഞത് 2016 ലായിരുന്നു. സുപ്രസിദ്ധ കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ കേരളത്തില്‍ തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനാണ്. കാളിദാസന്റഎയും ഭാസന്റെയും നാടകങ്ങള്‍ മലയാള വേദിയിലെത്തില്ല അതുല്യ പ്രതിഭയാണ് കാവാവം നാരായണ പണിക്കര്‍. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു വേണ്ടി അവസാനമായി തിരക്കഥ എഴുതിയ ടി.എ റസാഖ്(58) ഓര്‍മ്മയായതും 2016 ലായിരുന്നു. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ടി.എ റസാഖ് വിടപറയുന്നത് ആഗസ്റ്റ് 15നായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിസ്തയിലായിരുന്നു അദ്ദേഹം. രാപ്പകല്‍, ബസ് കണ്ടക്ടര്‍, വേഷം, പെരുമഴക്കാലം, ഗസല്‍ തുടങ്ങീ 25ഓളം ചിത്രങ്ങള്‍ക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട് അദ്ദേഹം.
കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പന്റെ വിടവാങ്ങള്‍ മാര്‍ച്ച് 24നായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അദ്ദേഹം.
നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ജിഷ്ണുവിന്റെ വിയോഗം മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു. മരണം വരെ അര്‍ബുദരോഗത്തോട് അവസാനം വരേയും ജിഷ്ണു പടപൊരുതി നിന്നുവെങ്കിലും ഒടുവില്‍ മരണത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു ഈ പ്രിയ താരത്തിന

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......