മോദി ഇന്ന് രാജ്യത്തോട് സംസാരിക്കും : അടുത്തതെന്തെന്ന് ഉറ്റുനോക്കി ജനം
ന്യൂഡൽഹി931.12.2016) : നോട്ട് നിരോധനത്തിന് പിന്നാലെ കൂടുതൽ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് സംസാരിക്കും. ഇന്ന് വൈകിട്ട് ഏഴരയോടെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. കൂടുതൽ കടുത്ത നടപടികൾ പ്രഖ്യാപിക്കുമെന്ന് മോദി പലതവണ പറഞ്ഞിട്ടുള്ളതിനാൽ പ്രധാനമന്ത്രിയുടെ സംസാരത്തെ ആശങ്കയോടെയാണ് രാജ്യം ഉറ്റു നോക്കുന്നത്. നോട്ട് നിരോധനം കൊണ്ടുള്ള ദുരിതങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് പുതിയ പ്രഖ്യാപനങ്ങളുമായി മോദി വീണ്ടുമെത്തുന്നത്. അൻപത് ദിവസത്തിന് ശേഷവും നോട്ട് പ്രതിസന്ധി നിലനിൽക്കുകയാണെങ്കിൽ തന്നെ ജനങ്ങൾക്ക് ശിക്ഷിക്കാമെന്നായിരുന്നു മോദി പറഞ്ഞിരുന്നത്.
നോട്ട് നിരോധനത്തിൽ ഉയരുന്ന ജനരോഷം തണുപ്പിക്കാനുള്ള ചില പ്രഖ്യാപനങ്ങളും മോദി നടത്തുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. കള്ളപ്പണത്തെ നേരിടാനെന്ന പേരിൽ നടത്തിയ നോട്ട് നിരോധനം പാളിയ സാഹചര്യത്തിൽ വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാവും മോദി പ്രഖ്യാപനങ്ങൾ നടത്തുക. പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് നൽകാനും സാധ്യതയുണ്ട്. എന്തായാലും പുതിയ പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി വീണ്ടുമെത്തുമ്പോൾ അത് അടുത്തൊരു ഇരുട്ടടിയാവുമോയെന്ന് ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..