അധികസമയ ജോലിക്കെതിരായ ബംഗാളിലെ സല്‍ബോനി നോട്ട് പ്രിന്റിങ്ങ് പ്രസ് ജീവനക്കാരുടെ പ്രതിഷേധം ഫലംകണ്ടു. ജോലിസമയം പന്ത്രണ്ട് മണിക്കൂര്‍ ആക്കിയ തീരുമാനം പ്രിന്റിങ് പ്രസ്സ് കമ്പനി മാനേജ്‌മെന്റ് പിന്‍വലിച്ചു. വെള്ളിയാഴ്ച്ച മുതല്‍ ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന് കാട്ടി ജീവനക്കാരുടെ യൂണിയന്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. അധിസമയം ജോലി ചെയ്യേണ്ടി വന്നതിനാല്‍ പലരും അസുഖബാധിതരായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഡിസംബര്‍ 14 മുതല്‍ ആണ് അധിക ഷിഫ്റ്റ് ഏര്‍പ്പെടുത്തിയിരുന്നത്. ഫാക്ടറി ആക്ടിന് കീഴിലുള്ള വ്യവസ്ഥകളെല്ലാം മറികടന്നാണ് അധിക ഷിഫ്റ്റ് ഏര്‍പ്പെടുത്തിയിരുന്നതെന്നും നോട്ടുക്ഷാമം കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍ തങ്ങള്‍ അധികസമയം ജോലി ചെയ്യാന്‍ തയ്യാറായതെന്നും ജീവനക്കാര്‍ പറയുന്നു.
താല്‍ക്കാലികമെന്ന് പറഞ്ഞാണ് അധിക ഷിഫ്റ്റ് ഏര്‍പ്പെടുത്തിയിരുന്നത്. രണ്ടാഴ്ച്ചയായിരുന്നു ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള ധാരണ. ബുധനാഴ്ച്ചയോടെ രണ്ടാഴ്ച്ച സമയപരിധി അവസാനിച്ചു. പ്രിന്റിങ്ങ് പ്രസ്സില്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഏറ്റവും അടുത്തുള്ളത് മിഡ്‌നാപൂര്‍ ആശുപത്രിയാണ്. രണ്ട് വര്‍ഷം മുമ്പ് മസ്തിഷ്‌കാഘാതം മൂലം ഒരു ജീവനക്കാരന്‍ മരിച്ചു. അധികജോലിയാണ് അതിന് കാരണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ആശുപത്രി വളരെ അധികമായതിനാല്‍ അദ്ദേഹത്തെ രക്ഷിക്കാനായില്ല. അത്യാവശ്യഘട്ടങ്ങളില്‍ ചികിത്സയ്ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ ഉണ്ടാകണമെന്ന ഞങ്ങളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു.
അമ്പത് രൂപാ നോട്ട് മുതല്‍ രണ്ടായിരം രൂപാ നോട്ടുകളാണ് സാല്‍ബോനി പ്രസ്സില്‍ അച്ചടിക്കുന്നത്. രണ്ടായിരം രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചപ്പോഴാണ് ജീവനക്കാരുടെ ജോലിഭാരം വര്‍ധിച്ചത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് മുമ്പുതന്നെ രണ്ടായിരം രൂപാ നോട്ടുകളുടെ അച്ചടി ആരംഭിച്ചെന്നും ജീവനക്കാരന്‍ പറഞ്ഞു. ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ(ബിആര്‍ബിഎന്‍എംപിഎല്‍) ഉടമസ്ഥതയിലുള്ളതാണ് സാല്‍ബോനി പ്രസ്സ്. ബിആര്‍ബിഎന്‍എംപിഎല്‍ എപ്ലോയീസ് യൂണിയന് കീഴിലുള്ള ജീവനക്കാരാണ് അധികസമയം ജോലി ചെയ്യാന്‍ കഴിയില്ലെന്ന നിലപാട് എടുത്തിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശിശിര്‍ അധികാരിയാണ് യൂണിയന്റെ പ്രസിഡണ്ട്.
അധികസമയം ജോലി ചെയ്യാനാകില്ലെന്ന നിലപാട് രാഷ്ട്രീയ പ്രേരിതമാണോ എന്ന് ചോദിച്ചപ്പോള്‍ അധികാരിയുടെ മറുപടി ഇങ്ങനെ.
അധികസമയം ജോലി ചെയ്യാനില്ലെന്ന നിലപാടില്‍ എന്തെങ്കിലും രാഷ്ട്രീയമുണ്ടായിരുന്നുവെങ്കില്‍ രണ്ടാഴ്ച്ച പന്ത്രണ്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാകുമായിരുന്നോ? രാജ്യത്ത് നോട്ടുക്ഷാമമുള്ള പശ്ചാത്തലത്തില്‍ മൂന്ന് മണിക്കൂര്‍ അധികസമയം ജോലി ചെയ്യാന്‍ മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ ധാരണയുണ്ടായിരുന്നു. ആവശ്യത്തിന് നോട്ടുകള്‍ അച്ചടിക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു ജീവനക്കാര്‍. പക്ഷെ കഴിഞ്ഞ ആഴ്ച്ചകളില്‍ ജോലിഭാരം മൂലം 14 ഓളം ജീവനക്കാര്‍ അസുഖബാധിതരായി.24 മണിക്കൂറും ജോലി ചെയ്താല്‍ രോഗങ്ങള്‍ വരും. മനുഷ്യത്വപരമെന്ന നിലയിലാണ് 12 മണിക്കൂര്‍ ഷിഫ്റ്റ് പിന്‍വലിക്കണമെന്ന് ഞങ്ങള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്.
മൂന്ന് ഷിഫ്റ്റുകളിലായാണ് ഇപ്പോള്‍ ജോലി സമയം പുനക്രമീകരിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 2.45 വരെ ഒരു ഷിഫ്റ്റ്. ഉച്ചയ്ക്ക് 2.45 മുതല്‍ രാത്രി പതിനൊന്ന് വരെ രണ്ടാമത്തെ ഷിഫ്റ്റ്. രാത്രി ഷിഫ്റ്റ് രാത്രി പതിനൊന്നിന് ആരംഭിച്ച് പുലര്‍ച്ചെ ആറ് മണിക്ക് അവസാനിക്കും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..