‘മേരെ പ്യാരേ ദേശ് വാസിയോം….’ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
ന്യൂഡല്‍ഹി: രാജ്യത്തെ ജനതക്ക് പുതുവല്‍സരാശംസകള്‍ നേര്‍ന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. നോട്ട് നിരോധിച്ചതിനു അമ്പതു ദിവസങ്ങള്‍ക്കു ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
More Stories
മോദിയെ വിമര്‍ശിച്ച സ്വാമി ശക്തിബോധിക്ക് വധഭീഷണി
നോട്ട് ദുരിതം: നരേന്ദ്രമോദിക്ക് കാംപസ് ഫ്രണ്ട് വക തൂക്കുകയര്‍
നോട്ട് പ്രതിസന്ധി; കേന്ദ്രത്തിന് താക്കീതായി മനുഷ്യച്ചങ്ങലയില്‍ ലക്ഷങ്ങള്‍ കൈകോര്‍ത്തു
പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളില്‍ നിന്ന്:
നോട്ട് പിന്‍വലിച്ചത് ഒരു ശുദ്ധീകരണ പ്രക്രിയയായിരുന്നു. ദീപാവലിയ്ക്ക് ശേഷം തിന്മയെ പോരാടുന്ന ഒരു പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്.
യുദ്ധത്തിലും, കള്ളപ്പണ വേട്ടയിലും, അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലും നമ്മുക്ക് പിന്നില്‍ പോകാന്‍ കഴിയില്ല.
നന്മ ജയിക്കും എന്ന് നമ്മള്‍ തെളിയിക്കുന്നു. സത്യസന്ധത നമ്മുക്ക് പ്രധാനപ്പെട്ടതാണ്.
നോട്ട് നിരോധനം ജനത്തെ ബുദ്ധിമുട്ടിലാക്കിയെങ്കിലും അവര്‍ അത് നല്ലൊരു നാളേയ്ക്കായി അംഗീകരിച്ചു.
ഈ സര്‍ക്കാര്‍ സത്യസന്ധതയുടെ സുഹൃത്തും അസത്യവാദികളുടെ ശത്രുവുമാണ്. ഈ നീക്കത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകണം.
നോട്ട് പിന്‍വലിച്ച നടപടി വിജയിപ്പിക്കാന്‍ ബാങ്ക് ജീവനക്കാര്‍ വളരെയധികം സഹായിച്ചു. എന്നിരുന്നാലും ഇരുണ്ട ഇടപാടുകള്‍ നടത്തി ജനത്തെ ബുദ്ധിമുട്ടിലാക്കിയവര്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടാകും.
ബാങ്കിംഗ് സംവിധാനം സാധാരണ സ്ഥിതിയിലേക്കെത്തിക്കുക എന്നുള്ളതാണ് പുതുവര്‍ഷത്തിലെ ആദ്യത്തെ ദൗത്യം.
ഭാരതീയര്‍ ചെയ്ത ഈ മഹത് കര്‍മ്മത്തിന് മറ്റൊരു മികച്ച ഉദാഹരണം ലോകത്തിലില്ല.
രാജ്യത്തെ 24 ലക്ഷം ആളുകള്‍ മാത്രമാണ് തങ്ങള്‍ പ്രതിവര്‍ഷം 10 ലക്ഷത്തിലധികം സമ്പാദിക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തിയത് ഈ കണക്ക് ഞെട്ടിക്കുന്നതാണ്.
കളളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് ഇനി എന്തു സംഭവിക്കും എന്നുള്ളതാണ് ചോദ്യം. തീര്‍ച്ചയായും നിയമം നിയമത്തിന്റെ വഴി സ്വീകരിക്കും.
ദരിദ്രരെയും മധ്യ വരുമാനമുള്ളവരെയും സേവിക്കുന്നതിന് ബാങ്കുകളുടെ ഭാഗത്ത് നിന്ന് നിലപാടുകള്‍ ഉണ്ടാകണം.
ബലഹീനര്‍ക്ക് ബലം പകരുമ്പോള്‍ രാജ്യവും ശക്തിയാര്‍ജ്ജിക്കുന്നു.
2017ല്‍ കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ഹൗസിംഗ് ലോണില്‍ 9 ലക്ഷം വരെ 4% ഇളവ് ലഭിക്കും. 12 ലക്ഷം രൂപ വരെ 3% ഇളവ് ലഭ്യമായിരിക്കും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പുതിയതായി രണ്ടു ഭവന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
അടുത്ത മാസം കൊണ്ട് 3 കോടി കിസാന്‍ കാര്‍ഡുകള്‍ റൂ പേ കാര്‍ഡുകളാക്കി മാറ്റും.
ചെറുകിട വ്യവസായങ്ങള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ലഭിക്കാനുള്ള തുക 2 കോടിയില്‍ നിന്നും 1 കോടി രൂപയാക്കും.
ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും വിരിപ്പുനില കൃഷിയ്ക്കും പുഞ്ചകൃഷിക്കും വായ്പയെടുക്കുന്നവര്‍ക്കുള്ള തുകയുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കും.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് 6000 രൂപയുടെ ധനസഹായം ലഭ്യമാക്കും. 650 ജില്ലകളില്‍ ഉള്ളവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
യുവജനതയും വ്യവസായികളും, കര്‍ഷകരും ക്യാഷ് ലെസ് സമ്പദ് വ്യവസ്ഥിതി നടപ്പിലാക്കാന്‍ ഭീം ആപ്ലിക്കേഷന്‍ ഉപയോഗിക്കണം.
തനിക്ക് പതിനായിരത്തില്‍ അധികം കത്തുകള്‍ നോട്ട് നിരോധനത്തിന്റെ തിക്താനുഭവങ്ങളെ സംബന്ധിച്ചു ലഭിച്ചു എന്നും മോദി പറയുന്നു. താന്‍പോരിമയുടെ മനോഭാവം ഉപേക്ഷിച്ചു എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേരണം എന്നും മോദി ആവശ്യപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..