ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക



വരാനിരിക്കുന്നത് ഗുരുതര നോട്ട് ക്ഷാമം; ബാങ്കുകളിൽ സുരക്ഷ ഉറപ്പാക്കും: ധനകാര്യവകുപ്പ്

തിരുവനന്തപുരം∙ സംസ്ഥാനത്തു വരാനിരിക്കുന്നത് ഗുരുതര നോട്ട് ക്ഷാമമാണെന്ന് ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം. ശമ്പളം നൽകുന്നതിനായി സർക്കാർ ആവശ്യപ്പെടുന്നത്ര പണം നൽകാനാകില്ലെന്നു റിസർവ് ബാങ്ക് ഇന്നലെ അറിയിച്ചിരുന്നു. ഇതോടെ ബാങ്കുകളിൽ ക്രമസമാധാന പ്രശ്നത്തിനു സാധ്യതയുണ്ടാകുമെന്ന വിലയിരുത്തലുണ്ട്. ഇവിടങ്ങളിൽ സുരക്ഷ ഉറപ്പാക്കും. പുതുവർഷത്തിലെ ആദ്യ 10 ദിവസം നിർണായകമാണെന്നും വിവിധ മേഖലകളിലെ പ്രതിസന്ധികൾ പരിശോധിക്കണമെന്നും കെ.എം. ഏബ്രഹാം സർക്കാരിനു റിപ്പോർട്ട് നൽകി.
ആവശ്യമുള്ളതിന്റെ 60% മാത്രം തുകയേ കൈമാറാനാകൂയെന്നാണ് ആർബിഐ ഇന്നലെ അറിയിച്ചത്. ഇതുസംബന്ധിച്ചു പരിഹാരം തേടുന്നതിനായി ധനകാര്യ വകുപ്പ് റിസർവ് ബാങ്ക് പ്രതിനിധിയുമായും എസ്ബിടി, എസ്ബിഐ, കാനറ തുടങ്ങിയ ബാങ്കുകളുടെ പ്രതിനിധികളുമായും ഇന്നലെ ചർച്ച നടത്തിയിരുന്നു. സർക്കാരിന് ആവശ്യമുള്ള തുകയുടെ ഒരു ഭാഗം ഈ മുന്നു ബാങ്കുകളിലേക്കുമായി ആർബിഐ കൈമാറും. ഇതോടെ ആവശ്യമുള്ള തുക ജനങ്ങൾക്കു പിൻവലിക്കാനാകില്ലെന്ന സാഹചര്യവും ഉയരും.

ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ കേരളത്തിന് ആവശ്യമുള്ളത് 1,391 കോടി രൂപയാണ്. 600 കോടി രൂപയേ ഉറപ്പ് നൽകാനാകൂവെന്നാണ് ആർബിഐ അറിയിച്ചത്. മൂന്നാം തീയതി മുതൽ 13–ാം തീയതി വരെയാണ് കേരളത്തിലെ ശമ്പള വിതരണം. എസ്ബിടിയുടെ 161 ബ്രാഞ്ചുകളിലായി 1056 കോടി രൂപ, എസ്ബിഐയുടെ 54 ബ്രാഞ്ചുകളിലായി 315 കോടി രൂപ, കാനറാ ബാങ്കിന്റെ ആറു ബ്രാഞ്ചുകളിലായി 20 കോടി രൂപ എന്നിവ ട്രഷറി ആവശ്യത്തിനായി നൽകണമെന്നാണ് ഇന്നലെ സർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......