മോഡിയുടെ ലോട്ടറി ആപ്പിന് അംബേദ്ക്കറുടെ പേരിട്ടത് അപമാനകരം; മമത ബാനര്‍ജി
പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധനത്തിന്റെ അമ്പതാം ദിനം പുറത്തിറക്കിയ ലോട്ടറി ആപ്പിന് അംബേദ്ക്കറുടെ പേരിട്ടത് പിന്നോക്ക ജനവിഭാഗങ്ങളെ അപമാനിക്കാനാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
കള്ളപ്പണം തിരിച്ചു കൊണ്ടു വരുമെന്ന് പറഞ്ഞ നരേന്ദ്രമോഡി അതില്‍ പരാജയപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ട് നിരോധനത്തിനെതിരെ സംസാരിക്കുന്നു എന്നത് കൊണ്ട് തങ്ങളെല്ലാവരെയും സിബിഐയ്ക്ക് അറസ്റ്റ് ചെയ്യാം എന്ന ധാരണ വേണ്ടെന്നും മമത പറഞ്ഞു. തൃണമൂല്‍ എംപി തപസ് ബാലിനെ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിക്കുകയായിരുന്നു മമത.
മോഡി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാരെയും എംപിമാരെയും അറസ്റ്റ് ചെയ്താലും തങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും മമത പറഞ്ഞു.
രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ സുഗമമാക്കാനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് 'ഭീം' പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നാണ് പുറത്തിറക്കിയത്. ഡല്‍ഹിയില്‍ നടക്കുന്ന ഡിജിദന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്പ് അവതരിപ്പിച്ചത്. രാജ്യത്തിനുള്ള പുതുവര്‍ഷ സമ്മാനമാണ് ആപ്പ്. ആപ്പിനെക്കുറിച്ചറിയാന്‍ ലോകം ഗൂഗിളില്‍ തിരയുമെന്നും മോഡി അവകാശപ്പെട്ടു.
‘ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി’ എന്നാണ് ഭീമിന്റെ പൂര്‍ണ്ണരൂപം. ഭരണഘടനാ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറിനോടുള്ള ആദരസൂചകമായാണ് ആപ്പിന് ആ പേര് നല്‍കിയത്. ആപ്പിലൂടെയുള്ള പണമിപാടിന് വിരലടയാളം മാത്രം മാത്രി. ഇന്റര്‍നെറ്റില്ലാതേയും ഏത് സ്മാര്‍ട്ട്‌ഫോണിലും ആപ്പ് പ്രവര്‍ത്തിക്കും. അഴിമതിരഹിത ഇന്ത്യയ്ക്കായി കാത്തിരിക്കുന്ന ജനങ്ങളുടെ പ്രതീക്ഷയായി ആപ്പ് മാറുമെന്നും മോഡി പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ സമ്മാനമാണ് ഡിജിറ്റല്‍ പണമിടപാട് നടത്തുവരെ കാത്തിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്കായുള്ള ബംബര്‍ നറുക്കെടുപ്പ് അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ പതിനാലിന് നടക്കും. നൂറുദിന കാലയളവില്‍ നിരവധി കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പാവങ്ങള്‍ക്ക് ഗുണമുണ്ടാകാനാണ് സമ്മാന പദ്ധതി അവതരിപ്പിച്ചത്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..