‘നിങ്ങളുടെ തള്ളവിരലാണ് നമ്മുടെ ഭാവിയെ നിര്‍ണയിക്കുന്നത്’; അമ്പതാം ദിവസത്തില്‍ മോദി പറയുന്നത്ദില്ലി: ഇനി മുതല്‍ തള്ളവിരലാണ് നിങ്ങളുടെ ബാങ്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ പണമിടപാടുകള്‍ സുഗമമാക്കാനായുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷനായ ഭീം പുറത്തിറക്കവെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പണമിടപാടുകള്‍ ബയോമെട്രിക് വിരലടയാളം മുഖേനയാകും നടക്കുക. ഭീം ആപ്പിലൂടെ ഇനി നിങ്ങള്‍ക്ക് തള്ള വിരലിലൂടെ പണമിടപാടുകള്‍ നടത്താം. ഇനി തള്ളവിരലാണ് നിങ്ങളുടെ ബാങ്കെന്നും ഇത് നിങ്ങളുടെ വ്യക്തിത്വമാണെന്നും പ്രധാനമന്ത്രി ദില്ലിയില്‍ നടന്ന ദിഗ്ധന്‍ മേളയില്‍ പറഞ്ഞു. ഭീം ആപ്പ് ഉപയോഗിക്കുന്നത് ഏറെ ലളിതമാണെന്നും ഇതിനായി ഇന്റര്‍നെറ്റോ, മൊബൈല്‍ ഫോണോ ആവശ്യമില്ലെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.
പൊതുജന
ങ്ങള്‍ക്കായുള്ള ക്രിസ്മസ് സമ്മാനമായാണ് താന്‍ ഭീം ആപ്പിനെ സമര്‍പ്പിക്കുന്നതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. കൂടാതെ, ആപ്പിന് കീഴില്‍ 50 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയില്‍ പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുമെന്നും നരേന്ദ്രമോദി അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..