![]() |
‘നിരോധിച്ച 97% നോട്ടുകളും തിരിച്ച് ബാങ്കിലെത്തിയെന്നോ |
മിണ്ടാട്ടം ഇല്ലാതെ അരുൺ ജെയ്റ്റ്ല
‘നിരോധിച്ച 97% നോട്ടുകളും തിരിച്ച് ബാങ്കിലെത്തിയെന്നോ?’; തനിക്കറിയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി; ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ച് മിണ്ടാട്ടമില്ല
ന്യൂ ഡല്‍ഹി: 97% ശതമാനം നിരോധിത നോട്ടുകളും തിരിച്ച് ബാങ്കുകളിലെത്തിയ കാര്യം തനിക്കറിയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ നടപടി പരാജയമാക്കി പിന്‍വലിച്ച നോട്ടുകളില്‍ 97% ശതമാനവും ബാങ്കുകളില്‍ എത്തിയതായി പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ പിടിഐയും വാര്‍ത്ത സ്ഥിരീകരിച്ചു. കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയായി നോട്ട് നിരോധനത്തെ ഉയര്‍ത്തി കാണിച്ച മോഡിയും കേന്ദ്രസര്‍ക്കാരും ഒറ്റയടിക്ക് നോട്ട് പിന്‍വലിച്ചാല്‍ മൂന്ന് ലക്ഷം കോടി മുതല്‍ അഞ്ച് ലക്ഷം കോടി വരെതിരിച്ച് വരില്ലെന്നും ചൂണ്ടികാണിച്ചിരുന്നു.
എന്നാല്‍ പിന്‍വലിച്ച പണത്തിന്റെ 97% ബാങ്കില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്. നവംബര്‍ 8ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയിലെ 86% നോട്ടുകളാണ് ഒറ്റയടിക്ക് പ്രധാനമന്ത്രി നിരോധിച്ചത്. 15.5 ലക്ഷം കോടി രൂപയാണ് അസാധുവാക്കപ്പെട്ടത്. ഇതില്‍ 15ലക്ഷം കോടി നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കള്ളപ്പണമായ കോടികളുടെ രൂപ തിരിച്ചുവരില്ലെന്ന സര്‍ക്കാര്‍ വാദമാണ് പൊളിയുന്നത്.
ഡിസംബര്‍ 14 വരെ 12.5 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 500, 1000 നോട്ടുകളായി കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് ഇത് കത്തിച്ചുകളയുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നായിരുന്ന മോഡി ജനങ്ങളെ അഭിസംബോധന ചെയ്ത് അറിയിച്ചത്. സര്‍ക്കാര്‍ വാദം പൊളിയുന്നതായി വാര്‍ത്തകള്‍ വന്നതോടെ ബാങ്കുകളിലെ പണം സംബന്ധിച്ച് ധനമന്ത്രിക്ക് അടക്കം മിണ്ടാട്ടമില്ല. 97 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചുവന്നതായുള്ള റിപ്പോര്‍ട്ടിലെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..