![]() |
വി.എസിനെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം തള്ളി |
തിരുവനന്തപുരം (08-01-17) : വി.എസ്.അച്ചുതാനന്ദന് എതിരായ നടപടി പാർട്ടിക്കുള്ളിലെ താക്കീത് എന്ന ലഘുശിക്ഷയിൽ ഒതുക്കാൻ സി.പി.ഐ (എം) കേന്ദ്രക്കമ്മിറ്റി തീരുമാനിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്നവി.എസ്സിന്റെ ആവശ്യം കേന്ദ്രക്കമ്മിറ്റി അംഗീകരിച്ചില്ല. കേന്ദ്രക്കമ്മിറ്റിയിൽ നിന്ന് വി.എസ്സിനെ ഒഴിവാക്കണമെന്ന സംസ്ഥാന സമിതിയുടെ ആവശ്യം നിരസിച്ച കേന്ദ്രക്കമ്മിറ്റി സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി വി.എസ്സിനെ ഉൾപ്പെടുത്താൻ സംസ്ഥാന സമിതിക്ക് നിർദ്ദേശം നൽകി. സംസ്ഥാന സമിതിയിൽ സംസാരിക്കാനും വി.എസ്സിന് അനുവാദമുണ്ടാകും. വി.എസ്സിനെതിരെ ഉയര്‍ന്ന പരാതികളെക്കുറിച്ച് അന്വേഷണം നടത്താൻ പി.ബി ചുമതലപ്പെടുത്തിയ കമ്മീഷന്‍ റിപ്പോര്‍ട്ടുകൾ പരിഗണിച്ചതിനു ശേഷമാണ് കേന്ദ്രക്കമ്മിറ്റിയുടെ നടപടി. താക്കീത് എന്നത് സി.പി.ഐ(എം) സംഘടനാ സംവിധാനത്തില്‍ പൊതുവെ ഗൗരവമുള്ള ഒരു നടപടിയായല്ല വിലയിരുത്തപ്പെടുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..