ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക


ഊര്‍ജിത് പട്ടേലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മോഡിയേയും വിളിച്ചുവരുത്തും; പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി പാര്‍ലമെന്ററി കമ്മറ്റി

Menu

NATIONAL


January 9, 2017, 5:34 pm

ഊര്‍ജിത് പട്ടേലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മോഡിയേയും വിളിച്ചുവരുത്തും; പ്രധാനമന്ത്രിക്ക് മുന്നറിയിപ്പുമായി പാര്‍ലമെന്ററി കമ്മറ്റി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് ചോദിച്ച കാര്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് കഴിഞ്ഞില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വിളിച്ചുവരുത്തുമെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മറ്റി. നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ഈ മാസം 20ന് ചേരുന്ന കമ്മറ്റിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. തീരുമാനത്തിലെ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന്? തുടങ്ങിയ പത്ത് ചോദ്യങ്ങള്‍ക്കാണ് പാര്‍ലമെന്ററി കമ്മറ്റി വിശദീകരണം തേടിയിരിക്കുന്നത്.

ഊര്‍ജിത് പട്ടേലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയേയും വിളിച്ചുവരുത്തുമെന്ന് കമ്മറ്റി തലവനായ കോണ്‍ഗ്രസ് നേതാവ് വികെ തോമസ് പിടിഐയോട് പ്രതികരിച്ചു.


–– ADVERTISEMENT ––



വിഷയവുമായി ബന്ധപ്പെട്ട ആരേയും വിളിച്ചുവരുത്താന്‍ കമ്മറ്റിക്ക് അവകാശമുണ്ട്. ജനുവരി 20ലെ യോഗശേഷമേ അത് സംബന്ധിച്ച തീരുമാനമെടുക്കൂ. അംഗങ്ങള്‍ ഏകാഭിപ്രായത്തോടെ തീരുമാനിച്ചാല്‍ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രിയേയും വിളിച്ചുവരുത്താന്‍ കഴിയും. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതിന് ശേഷം കണ്ടപ്പോള്‍ അമ്പത് ദിവസത്തിന് ശേഷം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. പക്ഷെ പ്രധാനമന്ത്രി പറഞ്ഞപോലെയല്ല കാര്യങ്ങള്‍.

കെവി തോമസ്, പിഎസി തലവന്‍

ടെലികോം രംഗത്ത് അടക്കം ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും ലഭ്യമല്ലാത്ത ഒരു രാജ്യത്ത് മൊബൈല്‍ വഴി ഓണ്‍ലൈന്‍ പണമിടപാട് സാധ്യമെന്ന് കരുതാന്‍ പ്രധാനമന്ത്രിയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നും കെവി തോമസ് ചോദിച്ചു.

അധികാര ദുര്‍വിനിയോഗത്തിന് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാതിരിക്കാനും നിയമനടപടി നേരിടാതിരിക്കാനും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 30നാണ് പിഎസി ഊര്‍ജിത് പട്ടേലിന് ചോദ്യാവലി അയച്ചത്. എത്ര പണം അസാധുവാക്കിയെന്നും അതില്‍ എത്ര ബാങ്കുകളിലേക്കും തിരിച്ചെത്തിയെന്നും പിഎസി ചോദിച്ചിട്ടുണ്ട്.

നോട്ടുനിരോധന തീരുമാനമെടുത്തത് റിസര്‍വ് ബാങ്കും ബോര്‍ഡ് അംഗങ്ങളുമാണെന്ന് ആ നിര്‍ദേശം കേന്ദ്രം നടപ്പാക്കുകയുമാണ് ചെയ്തതെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പാര്‍ലമെന്റിലെ പരാമര്‍ശത്തോട് യോജിക്കുന്നുണ്ടോ എന്നാണ് ഊര്‍ജിത് പട്ടേലിനോടുള്ള പിഎസിയുടെ ആദ്യചോദ്യം. 'തിടുക്കത്തില്‍ അര്‍ധരാത്രി നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച കാരണമെന്താണ്, എന്തിനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത്?'- എന്നും പിഎസി ചോദിച്ചു.

നോട്ട് അസാധുവാക്കല്‍ തീരുമാനമെടുത്ത നവംബര്‍ എട്ടിലെ ആര്‍ബിഐ യോഗത്തിന്റെ മിനിറ്റ്സ് ഹാജരാക്കണം. എന്തിന്റെ അടിസ്ഥാനത്തിലാണ് എടിഎമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പിന്‍വലിക്കുന്ന പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നതിനും ഊര്‍ജിത് പട്ടേല്‍ മറുപടി നല്‍കണം.

ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക പ്രതിദിനം 10,000 രൂപയും പ്രതിവാരം 20,000 രൂപയുമായി പരിമിതപ്പെടുത്തിയായിരുന്നു നവംബര്‍ എട്ടിലെ ആര്‍ബിഐ വിജ്ഞാപനം. എടിഎമ്മില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക രണ്ടായിരം രൂപയാക്കിയും നിജപ്പെടുത്തിയിരുന്നു. ഏത് നിയമപ്രകാരമാണ് പിന്‍വലിക്കാവുന്ന പണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്? രാജ്യത്തെ നോട്ട് വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആര്‍ബിഐക്ക് എന്തധികാരമാണുള്ളത്? നിങ്ങള്‍ പറയുന്ന നിയമങ്ങള്‍ ഇല്ലാത്തതാണെങ്കില്‍ എന്തുകൊണ്ട് നിങ്ങളെ പ്രോസിക്യൂട്ട് ചെയ്തുകൂടാ? അധികാര ദുര്‍വിനിയോഗത്തിന് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി കൂടാ? കഴിഞ്ഞ രണ്ട് മാസമായി എന്തിനാണ് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ മാറ്റിമറിച്ചത്. പണം പിന്‍വലിക്കുന്നവരുടെ കൈവിരലില്‍ മഷി പുരട്ടാനുള്ള ആശയം ഏത് ആര്‍ബിഐ ഓഫീസറുടേതാണ്? വിവാഹത്തിന് പിന്‍വലിക്കാവുന്ന തുക സംബന്ധിച്ച ഡ്രാഫ്റ്റ് തയ്യാറാക്കിയതാര്? ഡ്രാഫ്റ്റ് തയ്യാറാക്കിയത് സര്‍ക്കാര്‍ ആയിരുന്നുവെങ്കില്‍ ആര്‍ബിഐ ഇപ്പോള്‍ ധനകാര്യ മന്ത്രാലയത്തിന്റെ വിഭാഗമാണോ?

പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റിയുടെ ചോദ്യങ്ങള്‍

നവംബര്‍ എട്ടിന് രാത്രിയാണ് 500,1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് വിനിമയത്തില്‍ ഉണ്ടായിരുന്ന 86 ശതമാനം കറന്‍സികളും അസാധുവായി. നോട്ടുക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......