തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസിൽ 11 പ്രതികൾക്ക് ജാമ്യം ലഭിച്ചു. നേരത്തേ അറസ്റ്റിലായ മുഖ്യപ്രതികളുടെയും ഗൂഢാലോചന കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷയാണ് ജില്ലാകോടതി ഇന്ന് പരിഗണിച്ചത്. നേരത്തേ രണ്ടുതവണ പരപ്പനങ്ങാടി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
ഗൂഢാലോചന കേസ് പ്രതികളായ ഫൈസലിന്‍െറ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (39), മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), പുളിക്കല്‍ ഹരിദാസന്‍ (30), ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), പരപ്പനങ്ങാടി കോട്ടയില്‍ ജയപ്രകാശ് (50), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി ലിജീഷ് എന്ന ലിജു (27), കൃത്യം നടത്തിയ കേസിലുള്‍പ്പെട്ട തിരൂര്‍ പുല്ലൂണി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവർക്കാണ് ജാമ്യ ലഭിച്ചത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..