ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
സുരേഷ് റെയ്‌നയുടെയും, ധോണിയുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് 75 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഇതോടെ പരമ്പര 2 - 1 ന് ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകരുടെ പോരാട്ടം 127 ല്‍ അവസാനിച്ചു. ആറു വിക്കറ്റെടുത്ത സ്പിന്നര്‍ ചാഹലാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.

ഓപണിംഗ് ഇറങ്ങിയ നായകന്‍ വിരാട് കോഹ്ലിയെ ഇന്ത്യയ്ക്ക് തുടക്കത്തില്‍ നഷ്ടമായെങ്കിലും പിന്നീടങ്ങോട്ട് വന്നവരെല്ലാം ആക്രമിച്ചു കളിച്ചു. ടീം സ്‌കോര്‍ നാലില്‍ എത്തി നില്‍ക്കെ രണ്ട് റണ്‍സെടുത്ത കോഹ്ലി റണ്ണൗട്ടാവുകയായിരുന്നു. രണ്ടാമനായി ഇറങ്ങിയ സുരേഷ് റെയ്‌ന (63) ഇംഗ്ലണ്ടിന്റെ ബൗളിങ് നിരയെ അടിച്ചുപരത്തി. അഞ്ച് സിക്‌സറുകളായിരുന്നു റെയ്‌നയുടെ ബാറ്റില്‍ നിന്നും പിറന്നത്. 65ല്‍ എത്തി നില്‍ക്കെയാണ് ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായത്. സ്റ്റോക്‌സിന്റെ പന്തില്‍ കെ രാഹുല്‍ (22) ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. നാലാമനായി ഇറങ്ങിയ ധോണിയും റെയ്‌നക്കൊപ്പം വെടിക്കെട്ട് തുടങ്ങിയതോടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.

120ല്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് റെയ്‌നയുടെ വിക്കറ്റ് നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയ യുവരാജും (27) ആരാധകരെ നിരാശരാക്കിയില്ല. 18-ാം ഓവറില്‍ മൂന്ന് സിക്‌സറുകളാണ് യുവരാജ് പറത്തിയത്. ഹാര്‍ദിക് പാണ്ഡ്യ 11 റണ്‍സെടുത്തു. ആര്‍ ആര്‍ പാണ്ഡ് ആറു റണ്‍സെടുത്ത് പുറത്താകാതെ നിന്നു.



മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ എട്ടില്‍ നില്‍ക്കെ ബില്ലിങ്‌സിന്റെ (പൂജ്യം) വിക്കറ്റ് നഷ്ടമായി. പിന്നീട് ഇംഗ്ലണ്ട് സ്‌കോറിങിന്റെ വേഗത കൂട്ടി. എന്നാല്‍ 55ല്‍ നില്‍ക്കെ സന്ദര്‍ശകര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 32 റണ്‍സെടുത്ത റോയ് ആണ് പുറത്തായത്. എന്നാല്‍ മൂന്നാം വിക്കറ്റിലെ ജോ റൂട്ട് - മോര്‍ഗന്‍ (40) സഖ്യം ഇംഗ്ലണ്ടിനെ ജയത്തിലേക്കെത്തിക്കുമെന്ന തോന്നിപ്പിച്ചെങ്കിലും ടീം സ്‌കോര്‍ 119ല്‍ നില്‍ക്കെ മോര്‍ഗനും കൂടാരം കയറിയതോടെ ഇംഗ്ലീഷ് പടയുടെ പതനം തുടങ്ങി. 119ല്‍ തന്നെ നാലും അഞ്ചും വിക്കറ്റ് നഷ്ടമായതോടെ ഇംഗ്ലണ്ട് തോല്‍വിയുറപ്പിച്ചു. പിന്നീടങ്ങോട്ട് വിക്കറ്റുകള്‍ ഓരോന്ന് വീണതോടെ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി. എട്ട് റണ്‍സെടുക്കുന്നതിനിടെയാണ് ഇംഗ്ലണ്ടിന് അവസാന എട്ട് വിക്കറ്റുകള്‍ നഷ്ടമായത്.

നേരത്തെ ടെസ്റ്റ് പരമ്പര 4 - 0നും, ഏകദിന പരമ്പര 2 - 1നും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ട്വന്റി -20 പരമ്പരയിലും ദയനീയമായി തോറ്റതോടെ നാണക്കേടോടെയാണ് ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ നിന്നും മടങ്ങുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......