ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
 അന്ത്യ മുത്തം നൽകി അവസാന യാത്ര
അന്ത്യ മുത്തം നൽകി അവസാന യാത്ര....

'എനിക്കൊന്ന് കൂടി മുനവ്വർ മോനെ മുത്തം വെക്കണം' കൊപ്പനക്കൽ തറവാടിന്റെ ഗൃഹ പ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഞായറാഴ്ച വീട്ടിൽ നിന്നിറങ്ങി, അൽപം മുന്നോട്ട് പോയ അഹ്മദ് സാഹിബ് വീണ്ടും തന്റെ ശാരീരിക അവശതകളൊന്നും വകവെക്കാതെ ഏറെ പ്രയാസപ്പെട്ട് പിന്നോട്ട് തന്നെ നടന്ന് അവസാനമായി വൽസല്യ നിധിയായ ഒരു പിതാവിനെ പോലെ ഒന്ന് മുത്തം വെച്ചു., അതും മതിയായില്ല എന്ന് തോന്നിയ അദ്ദേഹം ഒന്നുകൂടി ചുംബിക്കണമെന്ന് പറഞ്ഞ് വീണ്ടും മുത്തം വെച്ച് കൊടപ്പനക്കൽ മുറ്റത്ത് നിന്ന് യാത്ര പറഞ്ഞ് തിരിച്ചപ്പോൾ അഹ്മദ് സാഹിബിന്റെ ആ യാത്ര അന്ത്യയാത്രയാകുമെന്ന് ഞാൻ ഒരിക്കലും നിനച്ചില്ല.
എനിക്ക് കുറച്ച് സമയം കൂടി ഇവിടെ ഇരിക്കണം എന്ന് പറഞ്ഞ അഹ്മദ് സാഹിബ് ബിരിയാണിയും ഊണുമെല്ലാം വയറു നിറയെ കഴിച്ച് ,താൻ ജീവനു തുല്യം സ്നേഹിക്കുന്ന എളാപ്പ ഹൈദരലി തങ്ങൾ മുതൽ കുടുംബത്തിലെ ഇളം തലമുറകളെ വരെ മനം കുളിർക്കെ നോക്കി കണ്ട് സൗഹൃദ സംഭാഷണങ്ങൾ നടത്തി ഏറെ സന്തുഷ്ടനായാണ് മടങ്ങിയത്.

ഭാരതത്തിന്റെ ധീരപുത്രനായി, ശബ്ദമില്ലാത്തവരുടെ ശബ്ദമായി ലോകം മുഴുവൻ മുഴങ്ങിക്കേണ്ട ആ ധീര ശബ്ദം ഇനി പാർലമെന്റിൽ മുഴങ്ങില്ല ... പക്ഷെ ന്യുനപക്ഷ രക്ഷക്കായി ഒരു പുരുഷായുസ് മുഴുവൻ ഉഴിഞ്ഞ് വെച്ച പ്രിയനേതാവ് ജനഹൃദയങ്ങളിൽ ഉജ്വല താരകമായി ജ്വലിച്ചു നിൽക്കും.

അന്ത്യ ശ്വാസം വരെ ഇന്ത്യൻ മുസ്ലിം ന്യുനപക്ഷ അവകാശ പോരാട്ടങ്ങളിൽ അന്തസ്സോടെ
നെടു നായകത്വം വഹിച്ച പകരക്കാരനില്ലാത്ത ലോക നേതാവായിരുന്നു അദ്ദേഹം. ജീവിതാഭിലാഷമെന്നോണം താൻ അവകാശ പോരാട്ടങ്ങൾ നടത്തിയ തന്റെ കർമ്മ മണ്ഡലമായ പാർലമെന്റിന്റെ ശ്രീകോവിലിൽ തന്നെ തന്റെ ഉജ്വലമായ ജീവിതാധ്യായം അവസാനിപ്പിച്ചു !

കഴിഞ്ഞ ഡിസംബർ 26 ന് അവസാനമായി അദ്ദേഹം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് യൂത്ത് ലീഗ് ഭാരവാഹികളായ എനിക്കും സഹപ്രവർത്തകർക്കും അഭിവാദ്യമർപ്പിച്ച് കൊണ്ടാണ്. ആ കലർപ്പില്ലാത്ത സ്നേഹത്തിന്റെയും പരിലാളനയുടെയും ഇഴയടുപ്പമാണ് ഇതെല്ലാം വിളിച്ചോതുന്നത്.

അഭിവന്ദ്യ നേതാവേ വിട....
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായിരുന്ന ഇ അഹമ്മദ് സാഹിബ് ഇനി അമര നാമമായി ജനമനസ്സുകളിൽ മുഴങ്ങും..

ഖബർ ജീവിതം ധന്യമാക്കി സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......