Keralanews
*അരിക്കട സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി നിര്‍വഹിച്ചു **തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും അരിക്കടകള്‍ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും ന്യായ വിലയ്ക്ക് അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യ- പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. അരിവിലയിലുണ്ടായ വര്‍ധനയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന അരിക്കടകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ ഇല്ലാത്ത മുപ്പത്തിനാലു പഞ്ചായത്തുകളില്‍കൂടി കുറഞ്ഞ വിലയ്ക്ക് അരി വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 2013ലെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്തതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം കേരളത്തിന് അഡീഷണല്‍ അലോട്ട്മെന്റ് നല്‍കാത്തതിനാലാണ് അരിവില കുതിച്ചുകയറാന്‍ സാഹചര്യമുണ്ടായത്. കേരളത്തിന് എ.പി.എല്‍ ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും ഫോണ്‍ സന്ദേശത്തിലൂടെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും കേന്ദ്ര ഭക്ഷ്യമന്ത്രിയെക്കണ്ട് അര്‍ഹതപ്പെട്ട അരി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാനത്ത് ഭാഗികമായി നടപ്പാക്കി വരുന്നു. മുന്‍ഗണനാ പട്ടിക കുറ്റമറ്റ രീതിയില്‍ പ്രസിദ്ധീകരിച്ച് പുതിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. കേന്ദ്രത്തില്‍നിന്നും കൂടുതല്‍ അരി അനുവദിച്ചു കിട്ടുംവരെ അരി ദൗര്‍ലഭ്യം കുറയ്ക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും വേണ്ടിയാണ് ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ അരിക്കടകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എഫ്സിഐയില്‍ നിന്ന് നേരിട്ട് അരി വാങ്ങിയാണ് അരിക്കടകള്‍ വഴി വിതരണം ചെയ്യുന്നത്. ഒരുകിലോയ്ക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കില്‍ കാര്‍ഡൊന്നിന് പത്തു കിലോ അരിയാണ് വിതതരണം ചെയ്യുക. കൂടുതല്‍ അരി വേണ്ടവര്‍ക്ക് 26രൂപ അമ്പതു പൈസയ്ക്ക് അരി നല്‍കും. കുട്ടനാടന്‍ അരി 32 രൂപയ്ക്കു വാങ്ങി 33 രൂപയക്കു വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..