ന്യൂഡല്‍ഹി: ഇ. അഹമ്മദിനെ ആശുപത്രിയില്‍ കാണാന്‍ മക്കളെ അനുവദിക്കാത്തത് ക്രൂരതയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി അഭിപ്രായപ്പെട്ടു. അദ്ദേഹത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ചത് അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദിനോട് അനാദരവുകാട്ടിയ കേന്ദ്രസര്‍ക്കാറും പ്രധാനമന്ത്രിയും കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അഹമ്മദുമായി ഏറെക്കാലത്തെ അടുപ്പമുണ്ടെന്ന് എ.കെ. ആന്‍റണി പറഞ്ഞു. റെയില്‍വേ മന്ത്രിയായിരിക്കെ കേരളത്തിന്‍െറ വികസനത്തിനായി അദ്ദേഹം പ്രത്യേകം പരിശ്രമിച്ചു. വിദേശകാര്യമന്ത്രിയായിരുന്നവേളയില്‍ പ്രവാസികളടക്കമുള്ളവരുടെ പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടു. തികഞ്ഞ മതേതരവാദിയായിരുന്നു അദ്ദേഹമെന്നും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ അതിന്‍െറ തീപ്പൊരി പടരാതിരിക്കാന്‍ ശിഹാബ് തങ്ങള്‍ക്കൊപ്പം ഇ. അഹമ്മദും ഊര്‍ജിതമായി പ്രവര്‍ത്തിച്ചെന്നും ആന്‍റണി അനുസ്മരിച്ചു. ഡല്‍ഹിയിലെ കൊടും തണുപ്പിലും സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ രാത്രി ആശുപത്രിയിലത്തെിയത് രാഷ്ട്രീയഭേദമന്യേ അഹമ്മദിനുണ്ടായിരുന്ന വ്യക്തിബന്ധത്തിന്‍െറ തെളിവാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ദേശീയ രാഷ്ട്രീയം വരെ വളര്‍ന്ന വ്യക്തിത്വമാണ് അഹമ്മദിന്‍േറതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍മനിരതനായിരിക്കെയാണ് അദ്ദേഹം പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണത്. അദ്ദേഹത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിച്ച അനാദരവ് നീതീകരിക്കാനാവില്ളെന്നും രമേശ് ചെന്നിത്തല പറഞ്ഞു
 |
അഹമ്മദിനോട് കാണിച്ച ക്രൂരതക്കെതിരെ ആന്‍റണിയും ചെന്നിത്തലയും |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..