Kerala news
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പബ്ളിക് പ്രോസിക്യൂഷന്‍െറ അലംഭാവം കാരണമായതായി ആക്ഷേപം. കൊലപാതകം നടന്ന് 79 ദിവസം മാത്രം പിന്നിട്ടപ്പോഴാണ് ജില്ല കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച് പ്രധാന പ്രതികളായ 11 പേര്‍ പുറത്തിറങ്ങിയത്. പ്രദേശത്ത് വന്‍ പ്രതിഷേധത്തിനിടയാക്കിയ സംഭവത്തിലെ പ്രതികള്‍ നാട്ടില്‍ സൈ്വരവിഹാരം നടത്തുന്നത് സംഘര്‍ഷത്തിന് വഴിവെക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
നിസ്സാര കാര്യങ്ങള്‍ക്ക് പോലും യു.എ.പി.എ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ചുമത്തുന്ന അധികൃതര്‍ മതം മാറിയതിന്‍െറ പേരില്‍ ഫൈസലിനെ കൊലപ്പെടുത്തിയ വര്‍ഗീയവാദികള്‍ക്ക് എത്രയും വേഗം ജാമ്യം ലഭിക്കാന്‍ സാഹചര്യമൊരുക്കുകയായിരുന്നുവെന്ന് സര്‍വകക്ഷി സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കേസിന്‍െറ കാര്യത്തില്‍ തുടക്കം മുതല്‍ ആഭ്യന്തരവകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടായ അലംഭാവം തുടരുകയാണെന്ന് സമിതി ചെയര്‍മാന്‍ സലീം വ്യക്തമാക്കി. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി മൂന്ന് തവണ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ജില്ല കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയായിരുന്നു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
പ്രതികളില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരും കൊലപാതകത്തില്‍ നേരിട്ട് പങ്കുവഹിച്ചവരുമുണ്ട്. കൃത്യമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടും പ്രതികള്‍ പുറത്തിറങ്ങാനിടയാക്കിയതാണ് സംശയങ്ങളുയര്‍ത്തുന്നത്.
ഫൈസല്‍ വധക്കേസില്‍ തുടക്കം മുതല്‍ പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവമുണ്ടായ ഉടന്‍ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഫൈസലിന്‍െറ ബന്ധുക്കളെ സന്ദര്‍ശിക്കുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, അന്വേഷണം വഴിതെറ്റിയതോടെ സര്‍വകക്ഷി സമിതിയുടെ ആഭിമുഖ്യത്തില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ച് പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ സി.പി.എം വിട്ടുനിന്നു.
ജനരോഷം ശക്തമായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഒളിവിലുള്ള പ്രതികള്‍ ഉള്‍പ്പെടെ പിടിയിലായെങ്കിലും ആദ്യം പിടിയിലായ പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ആഭ്യന്തരവകുപ്പിന് തിരിച്ചടിയായി. സംഭവത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഫൈസലിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം ന
ല്‍കണമെന്നുമുള്ള സര്‍വകക്ഷി സമിതിയുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല
കടപ്പാട്: മാധ്യമം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..