Kerala news: # baburaj
തൊടുപുഴ: നടന്‍ ബാബുരാജിന് വെട്ടേറ്റു, റിസോട്ടിലെ കുളം വറ്റിക്കുന്നതുമായ തര്‍ക്കത്തിനൊടുവിലാണ് താരത്തിന് വെട്ടേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. റിസോട്ടിലെ കുളം നാട്ടുകാര്‍ ഉപയോഗിച്ചിരുന്നു. വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ നീക്കത്തിനെതിരേ നാട്ടുകാര്‍ രംഗത്ത് വന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇടതു നെഞ്ചില്‍ വെട്ടേറ്റ ബാബുരാജിന് അടിമാലി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..